3.30 ലക്ഷം കോടിയുടെ വായ്പാ സാധ്യതയുമായി നബാർഡ്

കൃഷി അടക്കമുള്ള മുൻഗണനാ മേഖലയിൽ അടുത്ത സാമ്പത്തിക വർഷം 19% വർധനയോടെ 3.30 ലക്ഷം കോടി രൂപയുടെ വായ്പാ സാധ്യത സ്‌റ്റേറ്റ് ക്രെഡിറ്റ് സെമിനാറിൽ നബാർഡ് മുന്നോട്ടു വച്ചു.

author-image
Devina
New Update
nabard

തിരുവനന്തപുരം: കൃഷി അടക്കമുള്ള മുൻഗണനാ മേഖലയിൽ അടുത്ത സാമ്പത്തിക വർഷം 19% വർധനയോടെ 3.30 ലക്ഷം കോടി രൂപയുടെ വായ്പാ സാധ്യത സ്‌റ്റേറ്റ് ക്രെഡിറ്റ് സെമിനാറിൽ നബാർഡ് മുന്നോട്ടു വച്ചു.

കൃഷി അനുബന്ധ മേഖലയ്ക്ക് 1.74 ലക്ഷം കോടി സൂക്ഷ്മചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് 1.12ലക്ഷം കോടി മറ്റു മേഖലകൾക്കു 43,000 കോടി എന്നിങ്ങനെയാണ് വിഹിതം.

സെമിനാർ മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ കാർഷിക ഉൽപാദനത്തിലെ ഇടിവ് ആശങ്കപ്പെടുത്തുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.

 സംസ്ഥാന ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ പ്രൊഫ.വി.കെ.രാമചന്ദ്രൻ നബാർഡ് കേരള മേഖല ഓഫീസ് മേധാവി നാഗേഷ് കുമാർ അനുമാല, ആർബിഐ മേഖലാ ഡയറക്ടർ വി.ആർ.പ്രവീൺകുമാർ കെ.എസ്.പ്രദീപ് എന്നിവർ പ്രസംഗിച്ചു.