നാദാപുരത്തിന് മുല്ലപ്പള്ളിയെ വേണ്ടേ വേണ്ട ;മുല്ലപ്പള്ളി രാമചന്ദ്രനെതിരെ ജന്മനാട്ടിൽ പോസ്റ്റർ

കോഴിക്കോട് ജില്ലയിലെ നാദാപുരം, കൊയിലാണ്ടി മണ്ഡലങ്ങളിൽ ഏതിലെങ്കിലും മത്സരിക്കാൻ മുല്ലപ്പള്ളി രാമചന്ദ്രൻ നീക്കം നടത്തുന്നുണ്ടെന്ന വാർത്ത പ്രചരിക്കുന്നതിനിടെയാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്

author-image
Devina
New Update
mullu

കോഴിക്കോട്: വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ നീക്കം നടത്തുന്ന മുൻ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ ജന്മനാട്ടിൽ  പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു .

മുക്കാളിയിലും അഴിയൂരിന്റെ വിവിധ ഭാഗങ്ങളിലുംസേവ് കോൺഗ്രസ് എന്ന പേരിൽ ആണ് പലയിടത്തായി  പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.

ഏഴ് തവണ എംപി, രണ്ട് തവണ കേന്ദ്രമന്ത്രി, എഐസിസി സെക്രട്ടറി എന്നിട്ടും അധികാരക്കൊതി മാറിയില്ലേ എന്നും. കഴിഞ്ഞ നിയമസഭാ തെരഞ്ഞടുപ്പിൽ കോൺഗ്രസ് അധികാരത്തിൽ നിന്ന് പുറത്തുപോകാൻ കാരണക്കാരനായ ഇദ്ദേഹം വിശ്രമജീവിതം തുടരട്ടെ എന്നുമാണ് പോസ്റ്ററിലെ വാചകങ്ങൾ.

കോഴിക്കോട് ജില്ലയിലെ നാദാപുരം, കൊയിലാണ്ടി മണ്ഡലങ്ങളിൽ ഏതിലെങ്കിലും മത്സരിക്കാൻ മുല്ലപ്പള്ളി രാമചന്ദ്രൻ നീക്കം നടത്തുന്നുണ്ടെന്ന വാർത്ത പ്രചരിക്കുന്നതിനിടെയാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.

 തെരഞ്ഞെടുപ്പിൽ യുവാക്കൾക്കൊപ്പം മുതിർന്നവർക്കും അർഹമായ പരിഗണന നൽകണമെന്ന് മുല്ലപ്പള്ളി ആവശ്യപ്പെട്ടിരുന്നു.