/kalakaumudi/media/media_files/2026/01/02/thiruvairani-2026-01-02-14-53-38.jpg)
കൊച്ചി: തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിലെ പാർവതി ദേവിയുടെ നടതുറപ്പ് മഹോത്സവം ഇന്ന് മുതൽ.
ഇന്ന് രാത്രി എട്ട് മുതൽ ഈ മാസം 13 വരെയാണ് നടതുറപ്പ് മഹോത്സവം.
www.thiruvairanikkulamtemple.org വഴി വിർച്വൽ ക്യൂ ബുക്ക് ചെയ്യാം. വിർച്വൽ ക്യൂ ബുക്ക് ചെയ്യുന്നതിലൂടെ സമയബന്ധിതമായി ദർശനം പൂർത്തിയാക്കാം.
ബുക്ക് ചെയ്യുന്നവർക്ക് ദേവസ്വം പാർക്കിങ് ഗ്രൗണ്ടുകളായ സൗപർണിക, കൈലാസം എന്നിവിടങ്ങളിലെ കൗണ്ടറിൽ ബുക്കിങ് രസീത് നൽകി ദർശനത്തിനുള്ള പാസ് വാങ്ങാം.
ബുക്ക് ചെയ്യാത്തവർക്ക് സാധാരണ ക്യൂവിലൂടെ ദർശനം അനുവദിക്കുമെന്ന് ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് എ മോഹൻകുമാർ, സെക്രട്ടറി എ എൻ മോഹനൻ, പബ്ലിസിറ്റി കൺവീനർ എം എസ് അശോകൻ എന്നിവർ അറിയിച്ചു. ഫോൺ: 8547769454.
12 ദിവസം നീണ്ടു നിൽക്കുന്ന നടതുറപ്പ് മഹോത്സവത്തിൽ പങ്കെടുക്കാൻ സംസ്ഥാനത്തിന് അകത്തും പുറത്തുനിന്നുമായി ലക്ഷകണക്കിന് ഭക്തരാണ് എത്തുക.
വർഷത്തിലൊരിക്കൽ 12 ദിവസം മാത്രം നടതുറക്കുന്ന അപൂർവ്വ ക്ഷേത്രമാണിത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
