പത്തനംതിട്ട: വിനോദ യാത്ര പോയപ്പോൾ വിദ്യാർത്ഥിയുടെ നഗ്നചിത്രങ്ങൾ പകർത്തിയ അധ്യാപകനെതിരെ അമ്മ രാജി. അഗ്നിവീർ കോഴ്സ് വിദ്യാർത്ഥിയായിരുന്ന 19കാരി ഗായത്രിയാണ് മരിച്ചത്. മകളെ അധ്യാപകൻ ആദ്യം ഡേറ്റിങിന് ക്ഷണിച്ചു, വഴങ്ങാതെ വന്നപ്പോൾ ഭീഷണിയായി.
ഇതേ തുടർന്നാണ് വിനോദയാത്രയ്ക്ക് പോയപ്പോൾ മകളുടെ നഗ്നദൃശ്യങ്ങൾ പകർത്തിയത്. പിന്നീട് ഇത് കാട്ടി അധ്യാപകൻ ഭീഷണിപ്പെടുത്തിയെന്നും അമ്മ ആരോപിച്ചു. മരണത്തെ തുടർന്ന് യുവജന സംഘടനകൾ ഗായത്രി പഠിച്ചിരുന്ന അടൂരിലെ സ്വകാര്യാ സ്ഥപനത്തിലേക്ക് മാർച്ചു നടത്തി.
പോസ്റ്റ്മോർട്ടത്തിനു ശേഷം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും. മരണത്തിനെ കുറിച്ചു അന്വേഷണം ഉണ്ടാകുമെന്ന് കൂടൽ പൊലീസ് അറിയിച്ചു. എന്നാൽ പെൺകുട്ടിയുടെ ആത്മഹത്യാ കുറിപ്പിൽ ആരുടേയും പേര് എഴുതിയിട്ടില്ല എന്ന് പൊലീസ് അറിയിച്ചു.