ഇ.പി ക്കെതിരെ ഗൂഢാലോചന നടന്നു : സുധാകരനും ശോഭയ്ക്കുമെതിരെ പരാതി നൽകി നന്ദകുമാർ

തന്റെ നമ്പർ ബ്ലോക്ക് ചെയ്യാൻ പാർട്ടി ജയരാജനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ‌അതിനാൽ ഇനി അദ്ദേഹവുമായി ആശയവിനിമയം നടത്തില്ലെന്നും നന്ദകുമാർ  പറഞ്ഞു.

author-image
Rajesh T L
New Update
DallalNandhakumar

ദല്ലാൾ നന്ദകുമാർ

Listen to this article
0.75x 1x 1.5x
00:00 / 00:00

കൊച്ചി: കോൺഗ്രസ് നേതാവ് കെ.സുധാകരൻ, ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ എന്നിവർക്കെതിരെ ഗൂഢാലോചനക്കുറ്റത്തിന് പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്ന് ദല്ലാൾ നന്ദകുമാർ. ഡിജിപിക്കും പാലാരിവട്ടം പൊലീസിനും നൽകിയ പരാതിയിൽ സുധാകരനും ശോഭ സുരേന്ദ്രനും ഇ.പി.ജയരാജനെതിരെ ഗൂഢാലോചന നടത്തിയെന്ന് നന്ദകുമാർ ആരോപിക്കുന്നു.

അതേസമയം, വോട്ടെടുപ്പിനു തലേദിവസവും ജയരാജനോട് സംസാരിച്ചെന്ന് നന്ദകുമാർ ആവർത്തിച്ചു പറയുന്നു. " ഇ.പി.ജയരാജനും ഇവർക്കെതിരെ കേസ് കൊടുക്കും. തന്റെ നമ്പർ ബ്ലോക്ക് ചെയ്യാൻ പാർട്ടി ജയരാജനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ‌അതിനാൽ ഇനി അദ്ദേഹവുമായി ആശയവിനിമയം നടത്തില്ലെന്നും നന്ദകുമാർ  പറഞ്ഞു.

ജാവഡേക്കറുമായി ഇ.പി കൂടിക്കാഴ്ച നടത്തിയ സംഭവത്തിൽ ശോഭ സുരേന്ദ്രൻ പങ്കാളിയായിട്ടില്ല. ഇ.പി രാമനിലയത്തിൽ വച്ച് ജാവഡേക്കറെ കണ്ടെന്നും ഡൽഹി സന്ദർശിച്ചുവെന്നും ശോഭ പറയുന്നത് സുധാകരനുമായുള്ള ഗൂഢാലോചനയുടെ ഭാഗമായാണ്. രാമനിലയത്തിൽവച്ച് ജാവഡേക്കറുമായി താനാണ് കൂടിക്കാഴ്ച നടത്തിയത്. 73കാരനായ ഇ.പി ഒരിക്കലും ബിജെപിയിലേക്ക് പോകില്ലെന്നും നന്ദകുമാർ പറഞ്ഞു.

e p jayarajan Shobha surendran Dallal Nandakumar sudhakaran