'പ്രഭാസ് വെറും ജോക്കറായി'എന്ന വിമർശനം; അർഷാദ് വാർസിക്കെതിരെ നടൻ നാനി

അർഷാദിൻറെ പരാമർശങ്ങൾക്ക് ഒരു പ്രാധാന്യവും നൽകേണ്ടതില്ലെന്നാണ് നാനിയുടെ അഭിപ്രായം.ഈ അഭിപ്രായങ്ങൾ കാരണം അർഷാദിന് അയാളുടെ ജീവിതത്തിലെ ഏറ്റവും വലിയ “പബ്ലിസിറ്റി” ലഭിച്ചുവെന്നാണ് അർഷാദ് വാർസി പേര് പരാമർശിക്കാതെ നാനി പറഞ്ഞത്.

author-image
Greeshma Rakesh
Updated On
New Update
nani

nani slams arshad warsis joker comment on prabhas for kalki 2898 ad

Listen to this article
0.75x 1x 1.5x
00:00 / 00:00

ഹൈദരാബാദ്: കൽക്കി എഡി 2898യിലെ പ്രഭാസിൻ്റെ അഭിനയത്തെക്കുറിച്ചുള്ള അർഷാദ് വാർസിയുടെ ജോക്കർ പരാമർശം ഏറെ വിവാദമായിരുന്നു. ഇപ്പോഴിതാ, അർഷാദിൻ്റെ അഭിപ്രായങ്ങളെ വിമർശിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് നടൻ നാനി.അർഷാദിൻറെ പരാമർശങ്ങൾക്ക് ഒരു പ്രാധാന്യവും നൽകേണ്ടതില്ലെന്നാണ് നാനിയുടെ അഭിപ്രായം.

തൻ്റെ ഏറ്റവും പുതിയ ചിത്രമായ സരിപോദാശനിവാരത്തിൻ്റെ വാർത്താ സമ്മേളനത്തിനിടെ അർഷാദിൻ്റെ അഭിപ്രായങ്ങളെക്കുറിച്ച് നാനിയോട് ചോദ്യം ഉയർന്നിരുന്നു. ഇതിലാണ് നാനിയുടെ പ്രതികരണം. ഈ അഭിപ്രായങ്ങൾ കാരണം അർഷാദിന് അയാളുടെ ജീവിതത്തിലെ ഏറ്റവും വലിയ “പബ്ലിസിറ്റി” ലഭിച്ചുവെന്നാണ് അർഷാദ് വാർസി പേര് പരാമർശിക്കാതെ നാനി പറഞ്ഞത്.നാനി പറഞ്ഞു  "നിങ്ങൾ പരാമർശിക്കുന്ന വ്യക്തിക്ക് അദ്ദേഹത്തിൻ്റെ ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ പബ്ലിസിറ്റി ഇതായിരിക്കണം. അപ്രധാനമായ ഒരു കാര്യത്തെ നിങ്ങൾ അനാവശ്യമായി മഹത്വവത്കരിക്കുകയാണ്".

അതെസമയം തെലുങ്ക് നടൻ സുധീർ ബാബുവും അർഷാദിൻ്റെ വിമർശനത്തിനെതിരെ സംസാരിച്ചിരുന്നു. “കലാപരമായി വിമർശിക്കുന്നത് ശരിയാണ്, പക്ഷേ ഒരിക്കലും മോശമായി സംസാരിക്കുന്നത് ശരിയല്ല. അർഷാദ് വാർസിയിൽ നിന്ന് പ്രൊഫഷണലിസത്തിൻ്റെ അഭാവം ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ചെറിയ മനസ്സുകളിൽ നിന്ന് വരുന്ന അഭിപ്രായങ്ങൾക്ക് പ്രഭാസിൻ്റെ ഉയരം വർദ്ധിപ്പിക്കും" സുധീർ ബാബു പറഞ്ഞു.

കഴിഞ്ഞ വാരം "അൺഫിൽട്ടേർഡ്" എന്ന ഷോയിൽ സമീഷ് ഭാട്ടിയയുമായി സംസാരിക്കുകയായിരുന്നു അർഷാദ്, "ഞാൻ കൽക്കി കണ്ടു, അത് ഇഷ്ടപ്പെട്ടില്ല. അത് എന്നെ വേദനിപ്പിക്കുന്നു. അമിത് ജി അവിശ്വസനീയമായിരുന്നു. എനിക്ക് ആ മനുഷ്യനെ മനസ്സിലാക്കാൻ കഴിയുന്നില്ല. അദ്ദേഹത്തിനുള്ള കഴിവിൻറെ ഒരു ചെറിയ ഭാഗം കിട്ടിയാൽ നമ്മുടെ ജീവിതം തന്നെ മാറും. അദ്ദേഹം ഒരു ഇതിഹാസമാണ്” എന്നാൽ പ്രഭാസിൻ്റെ ഭൈരവ എന്ന ചിത്രത്തിലെ കഥാപാത്രത്തെ രൂക്ഷമായി വിമർശിക്കുകയാണ് അർഷാദ് വാർസി ചെയ്തത്. 

“പ്രഭാസിൻറെ കാര്യത്തിൽ എനിക്ക് ശരിക്കും സങ്കടമുണ്ട്, എന്തിനായിരുന്നു അയാൾ ഇങ്ങനെ. അദ്ദേഹം ജോക്കറിനെപ്പോലെ ഉണ്ടായിരുന്നു. എനിക്ക് ഒരു മാഡ് മാക്സ് കാണണം. എനിക്ക് മെൽ ഗിബ്‌സണെ അവിടെ കാണണം.നിങ്ങൾ എന്താണ് ഉണ്ടാക്കിയത്? എന്തിനാണ് അവർ ഇത്തരം കാര്യങ്ങൾ ചെയ്യുന്നത്? എനിക്ക് ഒരിക്കലും മനസ്സിലാകുന്നില്ല ” അർഷാദ് പറഞ്ഞു.  

 

 

Arshad Warsi nani movie news kalki 2898 AD