/kalakaumudi/media/media_files/2025/12/18/gurukulam-2025-12-18-12-53-44.jpg)
വർക്കല: നാരായണ ഗുരുകുലം 75-ാം കൺവൻഷന് 23 മുതൽ നാരായണഗുരുകുലത്തിൽ തുടക്കമാകും.
രാവിലെ 9 ന് ശിവഗിരി മഠം ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ പതാക ഉയർത്തും. 10 ന് ചാണക്യ യൂണിവേഴ്‌സിറ്റി ചാൻസലർ ഡോ.എസ്.സോമനാഥൻ കൺവൻഷൻ ഉദ്ഘാടനം ചെയ്യും.
ഗുരുകുലം അധ്യക്ഷൻ ഗുരു മുനി നാരായണപ്രസാദ് അധ്യക്ഷത വഹിക്കും. 12 ന് നടക്കുന്ന സെമിനാറിൽ ഡോ.ബി.സുഗീത മോഡറേറ്ററാകും.
രാത്രി 8.30ന് സംഗീത സദസ്‌സ് 24 ന് 10.45 ന് സെമിനാറിൽ ഡോ.എസ്.കെ.രാധാകൃഷ്ണൻ മോഡറേറ്ററാകും.
രാത്രി ക്രിസ്മസ് ആഘോഷം 25 ന് 10.45 ന് ഡോ.പി.കെ.സാബു മോഡറേറ്ററാകും. 26 ന് 10.45 ന് നടക്കുന്ന സെമിനാറിൽ എസ്.രാധാകൃഷ്ണൻ മോഡറേറ്ററാകും.
രാത്രി സംഗീതപരിപാടി 27 ന് 10.45 ന് നടക്കുന്ന സെമിനാറിൽ സ്വാമി വ്യാസപ്രസാദ് മോഡറേറ്ററാകും. 28 ന് 10.45 ന് നടക്കുന്ന സെമിനാറിൽ ഡോ.ആർ.സുഭാഷ് മോഡറേറ്ററാകും.
29 ന് 9 ന് ഗുരുനാരായണഗിരിയിലേക്ക് ശാന്തിയാത്ര 10.40 ന് ഗുരുകുല സമ്മേളനം.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
