പാലക്കാട് ബി.ജെ.പിയില്‍ ദേശീയ കൗണ്‍സില്‍ അംഗം അടക്കം രാജിയ്ക്ക്. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവനെ പാലക്കാട് ബി.ജെ.പി ജില്ലാ പ്രസിഡന്റ് ആക്കുന്നതിനെതിരെ പ്രതിഷേധിച്ച് രാജിക്കൊരുങ്ങി ദേശീയ കൗണ്‍സില്‍ അംഗം അടക്കം നേതാക്കള്‍. പാലക്കാട് മുന്‍സിപ്പല്‍ കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെടെ രാജി സന്നദ്ധത അറിയിച്ചു.
പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കൂടുതല്‍ വോട്ട് നേടിയവരെ മാറ്റിനിര്‍ത്തി ഏകപക്ഷീയമായി അധ്യക്ഷനെ തെരഞ്ഞെടുത്തു എന്നാണ് ഒരു വിഭാഗം നേതാക്കളുടെ ആക്ഷേപം. കൗണ്‍സിലര്‍മാര്‍ രാജിവെച്ചാല്‍ ഭരണം നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. വിമത വിഭാഗം പ്രത്യേകം യോഗം ചേര്‍ന്നതായാണ് വിവരം.
അതിനിടെ ഇടഞ്ഞു നില്‍ക്കുന്ന ബി.ജെ.പി കൗണ്‍സിലര്‍മാരെ മറുകണ്ടം ചാടിക്കാന്‍ കോണ്‍ഗ്രസും നീക്കം തുടങ്ങി. ബി.ജെ.പി വിട്ടെത്തിയ സന്ദീപ് വാര്യര്‍ വഴി ചര്‍ച്ചകള്‍ നടത്തുന്നുവെന്ന വിവരമാണ് പുറത്ത് വരുന്നത്.