തിരുവനന്തപുരം അങ്കമാലി ഗ്രീൻഫീൽഡ് ഹൈവേ പദ്ധതി ഇനിയും വൈകും...

നിലവിലെ ഡിപിആർ  നാഷണൽ ഹൈവേ ആതോറിറ്റി റദ്ദാക്കുകയാണ്.ഇത് ഭാരത് മാല പരിയോജന പദ്ധതിയിൽ ഉൾപ്പെട്ടതായിരുന്നു.ഇതിനു പകരം പുതിയൊരു ഡിപിആർ തയ്യാറാക്കുമെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

author-image
Greeshma Rakesh
Updated On
New Update
national highways authority  cancels dpr for thiruvananthapuram angamaly greenfield highway project

national highways authority cancels dpr for thiruvananthapuram angamaly greenfield highway project


തിരുവനന്തപുരം: തിരുവനന്തപുരം അങ്കമാലി ഗ്രീൻഫീൽഡ് ഹൈവേ പദ്ധതി ഇനിയും വൈകും. നിലവിലെ ഡിപിആർ  നാഷണൽ ഹൈവേ ആതോറിറ്റി റദ്ദാക്കുകയാണ്.ഇത് ഭാരത് മാല പരിയോജന പദ്ധതിയിൽ ഉൾപ്പെട്ടതായിരുന്നു.ഇതിനു പകരം പുതിയൊരു ഡിപിആർ തയ്യാറാക്കുമെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.ദേശീയ റോഡ് ഉപരിതല ​ഗതാ​ഗത മന്ത്രാലയത്തിന്റെ വിഷൻ 2047 പദ്ധതിപ്രകാരമായിരിക്കും ഇനി പുതിയ ഡിപിആർ തയ്യാറാക്കുന്നത്.

പുതിയ ഡിപിആർ വരുമ്പോൾ അലൈൻമെന്റ് മാറ്റം മറ്റു വ്യത്യാസങ്ങൾ എന്നിവയും ഉൾപ്പെടുത്തും.മാത്രമല്ല നിശ്ചയിക്കപ്പെട്ട സ്ഥലങ്ങളിലൂടെ മാത്രമെ ഇതിലേയ്ക്ക് പ്രവേശിക്കുവാനും പുറത്തുപോകാനും സാധിക്കൂ.നേരത്തെ ആറുവരി പാതയാണ് പദ്ധതിയിൽ ഉണ്ടായിരുന്നെങ്കിൽ ഇനി ഇത്  നാലുവരി പാതയായി മാറും.ഇതിനു പുറമെ ആധുനിക ജിപിഎസ് നിയന്ത്രിത ടോൾ സംവിധാനവും നടപ്പാക്കും.

അതെസമയം നേരത്തെ ഭാരത്മാല പരിയോജന പദ്ധതിയിൽ ഉൾപ്പെടുത്തി തയ്യാറാക്കിയിരുന്ന രൂപരേഖയ്ക്ക് വലിയ വ്യത്യാസങ്ങളൊന്നും പുതിയ ഡിപിആറിൽ വരില്ലെന്നും വ്യക്തമാക്കുന്നുണ്ട്.205 കിലോമീറ്റർ  നീളം വരുന്നതാണ് ഈ ​ഗ്രീൻഫീൽഡ് പാത.നിലവിലെ എംസി റോഡിന്റെ കിഴക്ക് ഭാ​ഗത്ത് നിന്ന് ആരംഭിച്ച് കൊട്ടാരക്കര വഴി കോട്ടയം ജില്ലയിലൂടെ കടന്ന് അങ്കമാലി വരെ എത്തുന്നതാണ് ഈ പദ്ധതി. പദ്ധതിയുടെ മേൽനോട്ടം വഹിക്കാൻ, കോട്ടയത്ത്  ഒരു പ്രോജക്ട് ഡയറക്ടറെയുെ എൻഎച്ച്എഐ നിയോഗിച്ചിട്ടുണ്ട്. പദ്ധതിയ്ക്കുള്ള ഭൂമി ഏറ്റെടുക്കൽ മറ്റു പാരിസ്ഥിതിക അനുമതി നേടുന്നതിനായി വരും മാസങ്ങളിൽ ജില്ലാടിസ്ഥാനത്തിൽ പബ്ലിക് ഹിയറിംഗ് ഹിയറിംഗ് നടത്തുന്നത് അടുത്ത ഘട്ടത്തിൽ ഉൾപ്പെടുന്നു.

പബ്ലിക് ഹിയറിങ് ഉടൻ തുടങ്ങാനിരിക്കെ ഭൂമി ഏറ്റെടുക്കൽ നടപടികൾ ആരംഭിക്കാൻ ഇനിയും മാസങ്ങൾ വേണ്ടിവരും.അലൈൻമെൻ്റ് അന്തിമമാക്കുന്നതിൽ വെല്ലുവിളികൾ ഉണ്ടെങ്കിലും,പദ്ധതിക്ക് മന്ത്രാലയത്തിൽ നിന്ന് അനുമതി ലഭിച്ചത് ആശ്വാസമാണ്.മാത്രമല്ല പദ്ധതിയുമായി മുന്നോട്ട് പോകുന്നതിന് മുമ്പ് പൊതുജനങ്ങളെ വിശ്വാസത്തിലെടുക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന്  നാഷണൽ ഹൈവേ ആതോറിറ്റി പറയുന്നു.അതെസമയം പാരിസ്ഥിതിക അനുമതിയാണ് പദ്ധതിയിലെ മറ്റൊരു നിർണായക ഘട്ടം.

അലൈൻമെൻ്റ് പ്രകാരം ആറ് ജില്ലകളിലൂടെയാണ് ഹൈവേ കടന്നുപോകുന്നത്. തിരുവനന്തപുരത്ത്, ചിറയിൻകീഴ് താലൂക്കിലെ കിളിമാനൂരിനടുത്ത് പുളിമാത്തിൽ നിന്ന് ആരംഭിച്ച് എറണാകുളം ജില്ലയിലെ അങ്കമാലിയിൽ ഹൈവേ അവസാനിക്കും. കൊല്ലം ജില്ലയിലെ കൊട്ടാരക്കര, പുനലൂർ, പത്തനാപുരം എന്നീ താലൂക്കുകളിലൂടെയാണ് ഇത് കടന്നുപോകുന്നത്. പത്തനംതിട്ട ജില്ലയിലെ കോന്നിയും റാന്നിയും; കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി, മീനച്ചിൽ; ഇടുക്കി ജില്ലയിലെ തൊടുപുഴയും. എറണാകുളത്ത് കുന്നത്തുനാട്, മൂവാറ്റുപുഴ, കോതമംഗലം താലൂക്കുകളിലൂടെയാണ് ഹൈവേ കടന്നുപോകുന്നത്. 

​ഗ്രീൻഫീൽഡ് പാതയെന്നത് പുതുതായി നിർമ്മിക്കുന്ന പാതയെന്നാണ് അർത്ഥമാക്കുന്നത്.പൊതുവെ ജനവാസ കേന്ദ്രങ്ങൾ ഒഴിവാക്കിയാണ് ഈ പാത നിർമ്മിക്കുന്നത്. തിരുവനന്തപുരത്ത് പ്രഖ്യാപിച്ച പുളിമാത്ത് ഔട്ടർ റിങ് റോഡുമായി ഗ്രീൻഫീൽഡ് ഹൈവേ ബന്ധിപ്പിക്കുന്ന തരത്തിലാണ് രൂപകല്പന.പദ്ധതി യാഥാർത്ഥ്യമായാൽ മധ്യകേരളത്തിലെ ജില്ലകളിലേക്കും തെക്കൻ ജില്ലകളിലേക്കും അതിവേഗം എത്തിച്ചേരാനാകും. ആറോളം ജില്ലകൾക്ക് ഇത് വലിയ നേട്ടമാകും.

kerala thiruvananthapuram angamaly greenfield highway project national highways authority