/kalakaumudi/media/media_files/2026/02/04/dovu-2026-02-04-11-56-25.jpg)
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിനു മുൻപ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ തിരുവനന്തപുരത്ത് എത്തിയിരുന്നുവെന്ന് റിപ്പോർട്ട്. പ്രത്യേക വിമാനത്തിൽ എത്തിയ ഡോവൽ രണ്ടു ദിവസം തിരുവനന്തപുരത്ത് ഉണ്ടായിരുന്നു.
പിഎസ്എൽവിയുടെ തുടർപരാജയങ്ങളെക്കുറിച്ച് അന്വേഷിക്കാൻ പ്രധാനമന്ത്രിയുടെ നിർദേശപ്രകാരമാണ് അജിത് ഡോവൽ എത്തിയതെന്നാണ് വിവരം.തുമ്പയിലെ വിഎസ്എസ്എസിയിലെത്തി അദ്ദേഹം ശാസ്ത്രജ്ഞരെയടക്കം കണ്ട് വിവരശേഖരണം നടത്തി. തുടർന്ന് ഡോവൽ അന്വേഷണ റിപ്പോർട്ട് പ്രധാനമന്ത്രിക്കു സമർപ്പിച്ചതായാണ് ലഭിക്കുന്ന വിവരം.
എന്നാണ് ഡോവൽ തിരുവനന്തപുരത്ത് എത്തിയതെന്ന വിവരം പുറത്തുവന്നിട്ടില്ല. അജിത് ഡോവൽ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര ബഹിരാകാശ വകുപ്പ് മന്ത്രി ജിതേന്ദ്ര സിങ് പിഎസ്എൽവി ദൗത്യം പരാജയപ്പെടാൻ കാരണം അട്ടിമറിയല്ല എന്ന് മാധ്യമങ്ങളെ അറിയിച്ചിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
