/kalakaumudi/media/media_files/2025/09/30/ajith-doval-2025-09-30-14-10-38.jpg)
തിരുവനന്തപുരം:ഭാരതത്തിന്റെ അഭിമാനമായ ഐഎസ്ആര്‍ഒയുടെ വിശ്വസ്ത വാഹനമായ പിഎസ്എല്‍വി (PSLV) തുടര്‍ച്ചയായി പരാജയപ്പെട്ടതിന് പിന്നില്‍ അട്ടിമറി സാധ്യതയുണ്ടോ? രാജ്യം അതീവ ഗൗരവത്തോടെ കാണുന്ന ഈ ചോദ്യത്തിന് ഉത്തരം തേടി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ തിരുവനന്തപുരത്തെത്തിയതായി റിപ്പോര്‍ട്ടുകള്‍. തുമ്പയിലെ വിക്രം സാരാഭായ് സ്‌പേസ് സെന്ററില്‍ (VSSC) രണ്ടുദിവസം രഹസ്യമായി തങ്ങിയ അദ്ദേഹം ശാസ്ത്രജ്ഞരുമായി നേരിട്ട് കൂടിക്കാഴ്ച നടത്തിയാണ് മടങ്ങിയത്.
കഴിഞ്ഞവര്‍ഷം മെയ് 18-ന് നടന്ന PSLV-C61 ദൗത്യവും, ഈ വര്‍ഷം ജനുവരി 12-ന് നടന്ന PSLV-C62 വിക്ഷേപണവും പരാജയപ്പെട്ടത് കേന്ദ്ര സര്‍ക്കാരിനെ ഞെട്ടിച്ചിരുന്നു. വിദേശ രാജ്യങ്ങളുടെ ഉള്‍പ്പെടെ 16 ഉപഗ്രഹങ്ങള്‍ വഹിച്ചുയര്‍ന്ന സി-62 ദൗത്യം മൂന്നാം ഘട്ടത്തിലുണ്ടായ തകരാറിനെത്തുടര്‍ന്നാണ് പരാജയപ്പെട്ടത്. ഭാരതത്തിന്റെ പ്രതിരോധ ആവശ്യങ്ങള്‍ക്കുള്ള 'അന്വേഷ' (EOS-N1) എന്ന സുപ്രധാന ഉപഗ്രഹവും ഇതിലൂടെ നഷ്ടമായി. തുടര്‍ച്ചയായ പരാജയങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ ഭാരതത്തിന്റെ ബഹിരാകാശ വിപണിയെ തകര്‍ക്കാനുള്ള ഗൂഢാലോചനയാണോ എന്ന സംശയം ഉയരുന്നതിനിടെയാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ സന്ദര്‍ശനം.
''പ്രധാനമന്ത്രിയുടെ നേരിട്ടുള്ള നിര്‍ദ്ദേശപ്രകാരമാണ് അജിത് ഡോവല്‍ തിരുവനന്തപുരത്തെത്തിയത്. ഐഎസ്ആര്‍ഒ നല്‍കിയ റിപ്പോര്‍ട്ടിലെ സാങ്കേതിക വശങ്ങള്‍ക്കപ്പുറം, ഇതില്‍ ഏതെങ്കിലും തരത്തിലുള്ള പുറം ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ടോ എന്നാണ് അദ്ദേഹം പരിശോധിച്ചതെന്നാണ് അഭ്യൂഹം.
വിഎസ്എസ്സി ഡയറക്ടര്‍ എ. രാജരാജനുമായി ഡോവല്‍ ദീര്‍ഘനേരം ചര്‍ച്ച നടത്തി. ലഭ്യമായ വിവരങ്ങള്‍ പ്രകാരം അട്ടിമറി സാധ്യതകള്‍ അദ്ദേഹം തള്ളിയതായാണ് സൂചന. സാങ്കേതിക കാരണങ്ങളാണ് പരാജയത്തിന് പിന്നിലെന്ന് വ്യക്തമായെന്നാണ് വിവരം.ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ഡോ. കെ. ശിവന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതി റിപ്പോര്‍ട്ട് നല്‍കിയിരുന്നെങ്കിലും, പ്രധാനമന്ത്രിയുടെ ഓഫീസ് അത് പൂര്‍ണ്ണമായി തൃപ്തികരമല്ലെന്ന് കണ്ടതിനെത്തുടര്‍ന്നാണ് ഡോവലിനെ സ്വതന്ത്ര അന്വേഷണത്തിനായി നിയോഗിച്ചത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
