/kalakaumudi/media/media_files/7Ymexcx19ufHuFf1qXeG.jpeg)
എക്ണോമിക്സ് ആന്റ് സ്റ്റാറ്റിക്സ് വകുപ്പ് ദേശീയ സ്റ്റാറ്റിക്സ് ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സ്റ്റാറ്റ് പ്രയാണം കൂട്ടയോട്ടം ജില്ലാ കളക്ട൪ എ൯.എസ്.കെ. ഉമേഷും ബോബി ചെമ്മണൂരും ചേ൪ന്ന് ഫ്ളാഗ് ഓഫ് ചെയ്യുന്നു. ഡെപ്യൂട്ടി ഡയറക്ട൪ എ.പി. ഷോജ൯ സമീപം.
തൃക്കാക്കര: സർക്കാർ ജീവനക്കാർ തങ്ങളുടെ ഔദ്യോഗിക കൃത്യനിർവ്വണം ഓഫീസ് മുറികളിൽ മാത്രമായി ചുരുക്കരുതെന്ന് പ്രമുഖ സംരംഭകനും സാമൂഹ്യ പ്രവർത്തകനുമായ ബോബി ചെമ്മണ്ണൂർ. ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ദിനാചരണത്തോടനുബന്ധിച്ച് സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് എറണാകുളം ജില്ലാ ഓഫീസ് സംഘടിപ്പിച്ച കൂട്ടയോട്ടത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. തങ്ങൾ നിർവ്വഹിക്കുന്ന സേവനം എന്തെന്ന് പൊതുജനത്തെ അറിയിക്കുവാൻ കൂടി ഉദ്യോഗസ്ഥർ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. കാക്കനാട് സിവിൽ സ്റ്റേഷനിൽ നിന്നും ആരംഭിച്ച കൂട്ടയോട്ടം ജില്ലാ കളക്ടർ എൻ.എസ്.കെ.ഉമേഷ് ഫ്ലാഗ് ഓഫ് ചെയ്തു. രാജ്യപുരോഗതിയ്ക്കായുള്ള പദ്ധതികൾ തയ്യാറാക്കുന്നതിൽ സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് നിർണ്ണായക പങ്കാണ് നിർവ്വഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. വകുപ്പ് നിർവ്വഹിക്കുന്ന സേവനങ്ങൾ പൊതുജനത്തെ അറിയിക്കുവാൻ ഇത്തരം പരിപാടികൾ സഹായകരമാകുമെന്ന് കളക്ടർ അഭിപ്രായപ്പെട്ടു.
സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എ.പി.ഷോജൻ നേതൃത്വം നൽകിയ കൂട്ടയോട്ടത്തിൽ ഇരുന്നൂറോളം ജീവനക്കാർ പങ്കെടുത്തു. ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാർ കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാല വൈസ്ചാൻസലർ ഡോ.പി.ജി.ശങ്കരൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മിനിസ്ട്രി ഓഫ് അഗ്രിക്കൾച്ചർ ആന്റ് ഫാർമേഴ്സ് വെൽഫെയർ അഡ്വൈസർ സി.എഫ്. ജോസഫ് മുഖ്യ അതിഥിയായിരുന്നു. ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മത്സരങ്ങളിൽ സമ്മാനം നേടിയവർക്കുള്ള മെഡലുകൾ, സർട്ടിഫിക്കറ്റുകൾ എന്നിവ ചടങ്ങിൽ വിതരണം ചെയ്തു. കൂട്ടയോട്ടത്തിനും സെമിനാറിനും അഡീഷണൽ ജില്ലാ ഓഫീസർമാരായ കെ.എം. ജമാൽ, പി.ജി. സാബു, റിസർച്ച് ഓഫീസർ കെ.എ. ഇന്ദു, റിസർച്ച് അസിസ്റ്റന്റുമാരായ കെ.കെ. മനില, സൂര്യ നാരായൺ, സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്പെക്ടർ ശ്രീകാന്ത്.എസ്.നായർ തുടങ്ങിയവർ നേതൃത്വം നൽകി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)

/kalakaumudi/media/member_avatars/2025/03/05/2025-03-05t152720296z-hacker-logo-design-a-mysterious-and-dangerous-hacker-illustration-vector.jpg )