ദേശീയ പണിമുടക്ക് ജില്ലാ ആസ്ഥാനത്ത് പൂര്‍ണം

കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നിയമങ്ങൾക്കെതിരെ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ കാക്കനാട് ജംഗ്ഷനിൽ പ്രകടനവും പൊതു സമ്മേളനവും നടത്തി. സി.ഐ.ടി.യു ജില്ലാ ട്രഷറർ സി.കെ പരീത് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു.

author-image
Shyam
New Update
WhatsApp Image 2026-02-12 at 5.21.54 PM

കൊച്ചി :കേന്ദ്രസർക്കാരിന്റെ തൊഴിലാളി വിരുദ്ധ നിയമങ്ങൾക്കെതിരെ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ കാക്കനാട് ജംഗ്ഷനിൽ പ്രകടനവും പൊതു സമ്മേളനവും നടത്തി. സി.ഐ.ടി.യു ജില്ലാ ട്രഷറർ സി.കെ പരീത് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു.എ.ഐ.ടി.യു.സി തൃക്കാക്കര മണ്ഡലം സെക്രട്ടറി എ.പി ഷാജി അധ്യക്ഷനായി.നേതാക്കളായ കെ.ടിഎൽദോ, സോണി കോമത്ത് , എം. എബ്രഹാം,എം.എ മോഹനൻ,സി.എൻ അപ്പുകുട്ടൻ,ടി. എ സുഗതൻ എന്നിവർ സംസാരിച്ചു. പ്രത്യേക സാമ്പത്തിക മേഖല കവാടത്തിൽ നടത്തിയ പൊതുസമ്മേളനം സെസ് വർക്കേഴ്സ് അസോസിയേഷൻ സി.ഐ.ടി.യു യൂണിയൻ പ്രസിഡന്റ് അഡ്വ. കെ.എസ് അരുൺ കുമാർ ഉദ്ഘാടനം ചെയ്തു.സി.ഐ.ടി.യു ജില്ലാകമ്മിറ്റിയംഗം സതി മോൾ രവി അധ്യക്ഷയായി.നേതാക്കളായഅഡ്വ. എ.ജി ഉദയകുമാർ,സി. ബിജുമോൻ, സി.കെ ഷാജി, കെ.എ നജീബ്,, എന്നിവർ സംസാരിച്ചു. കിംഗ്ഫ്ര പാർക്കിലെ നീറ്റാ ജലാറ്റിൻ കമ്പനിയിൽ പണിമുടക്കിൽ പങ്കെടുത്ത തൊഴിലാളികൾ കമ്പനി ഗേറ്റിൽ പൊതുയോഗം ചേർന്നു. അഡ്വ. കെ എസ് അരുൺകുമാർ ഉദ്ഘാടനം ചെയ്തു.നോബി ജോർജ് അധ്യക്ഷനായി. അഡ്വ. കെ.ആർ ജയചന്ദ്രൻ,എ.ആർ രഞ്ജിത്ത്. പി.എസ് ഷാനവാസ്, പി.ജി അനിൽകുമാർ എന്നിവർ സംസാരിച്ചു.

ദേശീയ പണിമുടക്ക് കളക്ടറേറ്റിലെ ഓഫീസുകൾ അടഞ്ഞു

ദേശീയ പണിമുടക്കിന്റെഭാഗമായി കളക്ടറേറ്റിലും സിവിൽ സ്റ്റേഷനിലെ 78 ഓളം ഇതര സർക്കാർ ഓഫീസ്സുകളും ഭാഗീകമായി മാത്രമാണ് പ്രവർത്തിച്ചത്. കളക്ടറേറ്റ്, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിൻ ഡയറക്ടർ ഓഫീസ്, വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ്, സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാർ ഓഫീസ്, ജില്ലാ പട്ടികജാതി വികസന ഓഫീസ്, ജി.എസ് .ടി എറണാകുളം ഓഡിറ്റ് ഓഫീസ്, ജില്ലാ രജിസ്ട്രാർ ഓഫീസ്, കണയന്നൂർ താലൂക്ക് ഓഫീസ്, ജില്ലാ ഇൻഫർമേഷൻ ഓഫീസ്, ഫിഷറീസ് കോംപ്ലക്സ് തുടങ്ങിയ പ്രധാന സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിച്ചില്ല. കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധവും ജനവിരുദ്ധവുമായ നയങ്ങൾക്കെതിരായ രോഷം പണിമുടക്കിൽ പ്രകടമായി. ജില്ലയിലെ 80% ജീവനക്കാർ പണിമുടക്കിൽ പങ്കെടുത്തു.

kakkanad