/kalakaumudi/media/media_files/2026/01/31/img-20260131-wa0400-2026-01-31-18-50-17.jpg)
കൊച്ചി : ഫെബ്രുവരി 12ന് നടക്കുന്ന ദേശീയ പണിമുടക്കിന്റെ ഭാഗമായി കേരളത്തിലെ സർക്കാർ ജീവനക്കാരും അദ്ധ്യാപകരും നടത്തുന്ന പണിമുടക്ക് വിജയിപ്പിക്കാൻ വേണ്ടിയുള്ള ജില്ലാ കൺവെൻഷൻ കാക്കനാട് കമ്യൂണിറ്റി ഹാളിൽ ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറി കെ. മുകുന്ദൻ ഉദ്ഘാടനം ചെയ്തു. സമരസമിതി ജില്ലാ കൺവീനർ സി.എ. അനീഷ് അദ്ധ്യക്ഷനായി. ഹരിലാൽ, സി.കെ. ഷിബു, എസ്. ബിമൽ, ഡി.പി. ദിപിൻ, സി.ആർ. സോമൻ, സിജിമോൾ, എം.സി. ഷൈല തുടങ്ങിയവർ സംസാരിച്ചു. തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക, സിവിൽ സർവീസിനെ തകർക്കുന്ന കേന്ദ്രനയങ്ങൾ തിരുത്തുക, മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി സംരക്ഷിക്കുക, ഫെഡറലിസം തകർക്കുന്ന കേന്ദ്രനയം തിരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പൊതു പണിമുടക്ക്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
