/kalakaumudi/media/media_files/2025/07/09/national-strike-2025-07-09-09-46-12.png)
തിരുവനന്തപുരം : കേന്ദ്ര നയങ്ങള്‍ക്കെതിരെ സംയുക്ത തൊഴിലാളി യൂണിയനുകള്‍ നടത്തുന്ന ദേശീയ പണിമുടക്ക് 8 മണിക്കൂര്‍ പിന്നിട്ടു.ചൊവ്വാഴ്ച അര്‍ധരാത്രി മുതലാണ് പണിമുടക്ക് ആരംഭിച്ചത്. പണിമുടക്കിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംസ്ഥാനത്തെ കെഎസ്ആര്‍ടിസി ബസുകളടക്കം സര്‍വീസ് നിര്‍ത്തിവെച്ചതോടെ യാത്രക്കാര്‍ വലഞ്ഞു.ഇന്നലെ ഗതാഗത മന്ത്രി ഗണേശ് കുമാര്‍ കെഎസ്ആര്‍ടിസി ബസുകള്‍ ഓടും എന്ന് പറഞ്ഞിരുന്നു.വാഹനങ്ങള്‍ ലഭിക്കാതായതോടെ പ്രധാന ബസ് സ്റ്റാന്റുകളിലെല്ലാം യാത്രക്കാര്‍ മണിക്കൂറുകളോളം കാത്തിരിക്കേണ്ട അവസ്ഥയാണ്.കെഎസ്ആര്‍ടിസി അടക്കം സര്‍വീസ് നടത്താതിരുന്നതോടെയാണ് റെയില്‍വേ സ്റ്റേഷനിലടക്കം വന്നിറങ്ങിയ യാത്രക്കാര്‍ വലഞ്ഞത്.എറണാകുളത്ത് കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെട്ട ബസ് സമരക്കാര്‍ തടഞ്ഞു. പൊലീസ് സംരക്ഷണമില്ലാത്തതിനാല്‍ ബസ് എടുക്കാനാകില്ലെന്നും പൊലീസ് സംരക്ഷണം അനുവദിക്കുമെങ്കില്‍ സര്‍വീസ് നടത്താമെന്നും ജീവനക്കാര്‍ അറിയിച്ചിരിക്കുകയാണ്.സംസ്ഥാനത്തിന്റെ പല ഭാഗത്തും കെഎസ്ആര്‍ടിസി ബസുകള്‍ സമരാനുകൂലികള്‍ തടയുന്നുണ്ട്.കേരള, എംജി, കാലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാലകളില്‍ ഇന്നു നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു.ഇന്ന് അര്‍ധ രാത്രിവരെയാണ് പണിമുടക്ക്.