/kalakaumudi/media/media_files/2025/07/08/ksrtc-bus-2025-07-08-11-04-12.png)
തിരുവനന്തപുരം: നാളത്തെ ദേശീയ പണിമുടക്ക് നടക്കുന്ന സാഹചര്യത്തില്‍ കെഎസ്ആര്‍ടിസി യൂണിയനുകള്‍ നോട്ടീസ് നല്‍കിയിട്ടില്ലെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാര്‍ പറഞ്ഞു.നാളെ കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തും.ദേശീയ പണിമുടക്കിന്റെ ഭാഗമാകില്ല.കെഎസ്ആര്‍ടിസി ജീവനക്കാര്‍ നിലവില്‍ സന്തുഷ്ടരാണ്.ജീവനക്കാരുടെ പ്രശ്‌നങ്ങളെല്ലാം പരിഹരിച്ച് മുന്നോട്ടുപോകുന്നുവെന്നും മന്ത്രി അറിയിച്ചു.കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചാണ് തൊഴിലാളി സംഘടനകള്‍ പണിമുടക്കിന് ആഹ്വാനം ചെയ്തത്.
ഇന്ന് സ്വകാര്യ ബസുകളുടെ സൂചനാ പണിമുടക്കാണ്.ഇന്നലെ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് ഇന്ന് പണിമുടക്ക്.വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ നിരക്ക് വര്‍ധിപ്പിക്കുക ,ബസുകളുടെ പെര്‍മിറ്റ് പുതുക്കി നല്‍കുക,അനാവശ്യമായി പിഴയീടാക്കുന്നത് തടയുക,തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.തുടര്‍ ചര്‍ച്ചകളും ഫലം കണ്ടില്ലെങ്കില്‍ 22 മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങാനാണ് സ്വകാര്യ ബസുടമകളുടെ തീരുമാനം.