ദേശീയ പണിമുടക്ക്:  അദ്ധ്യാപക സർവ്വീസ് സംഘടന  പ്രകടനവും യോഗവും നടത്തി.

മെയ് 20 ന് നടക്കുന്ന ദേശീയ പണിമുടക്കിന് ഐക്യ ദാർഢ്യം പ്രഖ്യാപിച്ച് അദ്ധ്യാപക സർവ്വീസ് സംഘടന സമരസമിതിയുടെ നേതൃത്വത്തിൽ പ്രകടനവും പൊതുയോഗവും നടത്തി.

author-image
Shyam Kopparambil
New Update
sdsd

സമരസമിതി നേതാക്കളായ ബിന്ദു രാജൻ,സി.എ. അനീഷ്,ഹുസൈൻ പതുവന,കെ.പി പോൾ എന്നിവരുടെ നേതൃത്വത്തിൽ  പണിമുടക്ക് നോട്ടീസ്  എ ഡി എമ്മിന്  കൈമാറുന്നു.   

 

തൃക്കാക്കര:  മെയ് 20 ന് നടക്കുന്ന ദേശീയ പണിമുടക്കിന് ഐക്യ ദാർഢ്യം പ്രഖ്യാപിച്ച് അദ്ധ്യാപക സർവ്വീസ് സംഘടന സമരസമിതിയുടെ നേതൃത്വത്തിൽ പ്രകടനവും പൊതുയോഗവും നടത്തി.എറണാകുളം കളക്ടറേറ്റിൽ നടന്ന പൊതുയോഗം ജോയിൻ്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റംഗം ബിന്ദു രാജൻ ഉദ്ഘാടനം ചെയ്തു. കെ.ജി.ഒ.എഫ് ജില്ലാ വൈസ് പ്രസിഡൻ്റ് രതീഷ് ബാബു അദ്ധ്യക്ഷത വഹിച്ചു.സമരസമിതി കൺവീനർ സി.എ. അനീഷ്,ജോയിൻ്റ് കൗൺസിൽ ജില്ലാ സെക്രട്ടറി ഹുസൈൻ പതുവന. ജോയിൻ്റ് കൗൺസിൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ കെ.പി പോൾ, അബു സി. രഞ്ജി എ.കെ.എസ്.ടി.യു. നേതാവ് രൂപേഷ് കൊളറാട്,എ.ജി അനിൽ കുമാർ,എം.സി ഷൈല,വിജീഷ് ചന്ദ്രൻ എന്നിവർ സംസാരിച്ചു.തുടർന്ന് സമരസമിതി  എ.ഡി.എമ്മിന്  പണിമുടക്ക് നോട്ടീസ് നൽകി.  


 

 

 


 

 

 

ernakulam collectorate JOINT COUNCIL ERNAKULAM