/kalakaumudi/media/media_files/2025/03/20/EuPqYnzTNzoYX8vVU2CK.jpeg)
തൃക്കാക്കര : ഒന്ന് മുതൽ 10 വരെയുള്ള ഗുണന പട്ടിക യിൽ 3 മിനിറ്റ് 40 സെക്കന്റു കൊണ്ട് ചൊല്ലി വേൾഡ് റെക്കോർഡ്സ് ഓഫ് എക്സലൻസ് അവാർഡ് കരസ്ഥമാക്കിയ നവമി യദുവിനെ തൃക്കാക്കര നഗരസഭയുടെ നേതൃത്വത്തിൽ ആദരിച്ചു.തൃക്കാക്കര അങ്കണത്തിൽ നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ എൻ.സ്.കെ. ഉമേഷ് ആദരിച്ചു. തൃക്കാക്കര നഗരസഭയുടെ നേതൃത്വത്തിൽ സംസ്ഥാന റവന്യൂ അവാർഡ് ലഭിച്ച ജില്ലാ കളക്ടർ എൻ.സ്.കെ. ഉമേഷ്, ഡെപ്യൂട്ടി കളക്ടർ വി.ഇ. അബാസ് എന്നിവരെ ആദരിക്കുന്ന ചടങ്ങിലായിരുന്നു നഗരസഭ ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോഡ് നേടിയ ഈ കൊച്ചു മിടുക്കിയെ ആദരിച്ചത്.ചടങ്ങിൽ മുനിസിപ്പൽ ചെയർപേഴ്സൺ രാധാമണി പിള്ള, വൈസ്.ചെയർമാൻ അബ്ദു ഷന,കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു.നിലവിലുള്ള 4 മിനിറ്റ് 30 സെക്കന്റ് എന്ന റെക്കോർഡ് ഭേദിച്ചാണ് 4 വയസുകാരി നവമി ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്സിന്റെ വേൾഡ് റെക്കോർഡ്സ് ഓഫ് എക്സലൻസ് അവാർഡ് കരസ്ഥാമാക്കിയത്.ഒരു വയസ്സും 7 മാസവും ആയപ്പോളും സമാന രീതിയിലുള്ള പ്രകടനത്തിന്, ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിന്റെ പ്രശംസ പത്രം ലഭിച്ചിരുന്നു.തൃക്കാക്കര തോപ്പിൽ സ്വദേശിയായ യദുശശി യുടെയും,അശ്വതി സുധീറിന്റെയും മകളാണ് ഈ കൊടുമുടിക്കി.ഭവൻസിൽ പ്രീ.കെ.ജി വിദ്യാർഥിനിയാണ്.