നവീന്‍ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കേണ്ടതില്ല: എംവി ഗോവിന്ദന്‍

സിബിഐ അന്വേഷണത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് പാര്‍ട്ടിക്കുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞു. സിബിഐ അന്വേഷണമാണ് എല്ലാത്തിന്റെയും അവസാനമെന്ന് തങ്ങള്‍ ഒരിക്കലും അംഗീകരിച്ചിട്ടില്ല.

author-image
Prana
New Update
MV Govindan

കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണ ആവശ്യം തള്ളി സിപിഎം. സിബിഐ അന്വേഷണത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് പാര്‍ട്ടിക്കുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞു. സിബിഐ അന്വേഷണമാണ് എല്ലാത്തിന്റെയും അവസാനമെന്ന് തങ്ങള്‍ ഒരിക്കലും അംഗീകരിച്ചിട്ടില്ല. ഇന്നലെയും ഇന്നും നാളെയും അങ്ങനെയായിരിക്കുമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.
നവീന്‍ ബാബുവിന്റെ മരണത്തില്‍ കൃത്യമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നതെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. ഇനിയും അങ്ങനെ തന്നെയായിരിക്കും. നവീന്‍ ബാബുവിന്റെ കുടുംബം കോടതിയില്‍ പോയത് അവരുടെ നിലപാടാണ്. കോടതി വിഷയത്തില്‍ കൃത്യമായ നടപടി സ്വീകരിക്കും. കോടതിയുടെ നടപടികളില്‍ തങ്ങള്‍ ഇടപെടില്ലെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.
നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസില്‍ പ്രത്യേക അന്വേഷണസംഘം എന്നത് പേരിന് മാത്രമാണെന്നായിരുന്നു നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ ആരോപണം. പ്രതി പിപി ദിവ്യ സജീവ സിപിഎം നേതാവാണ്. ഇവര്‍ക്ക് രാഷ്ട്രീയ സ്വാധീനമുണ്ടെന്നും ഹര്‍ജിക്കാരി ചൂണ്ടിക്കാട്ടിയിരുന്നു. കേസില്‍ സിബിഐ അന്വേഷണം അല്ലെങ്കില്‍ ക്രൈംബ്രാഞ്ച് അന്വേഷണമെങ്കിലും വേണമെന്നും ഹര്‍ജിക്കാരി ആവശ്യപ്പെട്ടു. കേസില്‍ ഹൈക്കോടതി ഇന്ന് പ്രഥമിക വാദം കേട്ടിയിരുന്നു. ഡിസംബര്‍ ആറിന് കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ സത്യവാങ്മൂലം നല്‍കണമന്നു ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

adm naveen babu cbi mv govindan cpm