നവരാത്രി ആഘോഷം സംഘടിപ്പിച്ചു

: പൂത്തോട്ട എസ്.എൻ.ഡി.പി. യൂത്ത് മൂവ്മെൻ്റ് ( 264 ) ശാഖയുടെ നേതൃത്വത്തിൽ നവരാത്രി ആഘോഷം സംഘടിപ്പിച്ചു. നവരാത്രി ആഘോഷം  പ്രശസ്ത സംഗീതജ്ഞൻ ത്യപ്പൂണിത്തുറ എൻ. രാധകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

author-image
Shyam
New Update
sdsd


കൊച്ചി: പൂത്തോട്ട എസ്.എൻ.ഡി.പി. യൂത്ത് മൂവ്മെൻ്റ് ( 264 ) ശാഖയുടെ നേതൃത്വത്തിൽ നവരാത്രി ആഘോഷം സംഘടിപ്പിച്ചു. നവരാത്രി ആഘോഷം 
പ്രശസ്ത സംഗീതജ്ഞൻ ത്യപ്പൂണിത്തുറ എൻ. രാധകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.  ശാഖയുടെ പ്രസിഡന്റ് എ.ഡി. ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. 
 യൂത്ത്മൂവ്മെന്റ്  പ്രസിഡന്റ്  സുജിത്ത് എ.എസ് സ്വാഗതം പറഞ്ഞു, തുടർന്ന് ശ്രീനാരായണ വല്ലഭ ക്ഷേത്രംസജീവൻ ശാന്തി, ഗുരുദർശന പഠന കേന്ദ്രം ആചാര്യൻ  രമേശ്വരൻ മാസ്റ്റർ എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി.എസ്.എൻ.ഇ.ഐ  അഡ്വൈസർ  ഇ.എൻ മണിയപ്പൻ, എസ്.എൻ.ഡി പി യോഗം വൈസ് പ്രസിഡന്റ് അനില പി. ആർ , സെക്രട്ടറി അരുൺ കാന്ത് , യൂണിയൻ കമ്മിറ്റിയംഗം അഭിലാഷ് കൊല്ലം പറമ്പിൽ, യൂത്ത് മൂവ്മെന്റ് സെക്രട്ടറി രാഹുൽ എ.സി എന്നിവർ സംസാരിച്ചു.

kochi ernakulam Ernakulam News sndp ernakulamnews