ക്രൈസ്‌തവരെ ഒപ്പം കൂട്ടാൻ എൻ.ഡി.എ

കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ, രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചകൾക്ക് വഴിതുറന്ന് കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രി കിരൺ റിജിജു സിറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിലുമായി കൂടിക്കാഴ്‌ച നടത്തി

author-image
Shyam
New Update
WhatsApp Image 2026-02-23 at 5.41.36 PM

കൊച്ചി : കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ, രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചകൾക്ക് വഴിതുറന്ന് കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രി കിരൺ റിജിജു സിറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിലുമായി കൂടിക്കാഴ്‌ച നടത്തി . സഭയുടെ ആസ്ഥാനമായ കാക്കനാട് സെൻ്റ് തോമസ് മൗണ്ടിലെത്തിയാണ് കൂടിക്കാഴ്‌ച നടത്തിയത്,ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖർ, ട്വൻ്റി20 സംസ്ഥാന ചെയർമാൻ സാബു ജേക്കബ്, ബി.ജെ.പി സംസ്ഥാന ഉപാദ്ധ്യക്ഷൻ ഷോൺ ജോർജ് എന്നിവർക്കൊപ്പമായിരുന്നുഅദ്ദേഹം സിറോ മലബാർ സഭാ ആസ്ഥാനത്തെത്തിയത്. കേവലം സൗഹൃദ സന്ദർശനമെന്ന് ബി.ജെ.പി നേതൃത്വം വിശദീകരിക്കുമ്പോഴും, വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ക്രൈസ്‌തവ വോട്ടുകൾ സമാഹരിക്കുക എന്ന ലക്ഷ്യത്തോടെയുള്ള നീക്കമായാണ് രാഷ്ട്രീയ നിരീക്ഷകർ ഇതിനെ വിലയിരുത്തുന്നത്.

NDA