/kalakaumudi/media/media_files/2026/01/21/p-vd-2026-01-21-11-38-42.jpg)
തിരുവനന്തപുരം: കേരളത്തില്‍ ഭരണവിരുദ്ധ വികാരം ഉണ്ടെന്ന് എന്‍ഡിടിവി വോട്ട് വൈബ് സര്‍വേ. 50%-ല്‍ അധികം ജനങ്ങള്‍ ഭരണത്തില്‍ അതൃപ്തി പ്രകടിപ്പിക്കുന്നുണ്ടെന്നാണ് സര്‍വ്വേ ഫലം. 40% ആളുകളാണ് ഭരണം നല്ലതെന്ന് അഭിപ്രായപ്പെടുന്നത്. 31% ആളുകള്‍ ഭരണം വളരെ മോശം എന്നാണ് പറയുന്നത്.
22% പേര്‍ വി.ഡി സതീശന് പിന്തുണ നല്‍കുമ്പോള്‍ പിണറായി വിജയന് 18% പിന്തുണയും സിപിഎം നേതാവ് കെ.കെ ശൈലജക്ക് 16% പിന്തുണയും ലഭിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് 14.5% പേരുടെ പിന്തുണ രേഖപ്പെടുത്തിയിട്ടുണ്ട്. യുഡിഎഫ് 32%, എല്‍ഡിഎഫ് 29%, ബിജെപി 19% വോട്ടും നേടുമെന്ന് സര്‍വ്വേ ഫലത്തില്‍ പറയുന്നു.
കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആധികാരികമായ ആദ്യത്തെ സര്‍വേ ഫലമാണിത്. ഈ ഫലം കേരളത്തില്‍ ഭരണമാറ്റമുണ്ടാകുമെന്ന നിഗമനത്തിലേക്കാണ് എത്തുന്നത്. എന്‍ഡിടിവിയുടെ ആദ്യഘട്ട സര്‍വേ ഫലമാണിത്. രണ്ടാം ഘട്ട ഫലം വരുന്നതോടെ കൂടുതല്‍ വ്യക്തത വരുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
