/kalakaumudi/media/media_files/2025/09/20/death-2025-09-20-12-11-56.jpg)
തിരുവനന്തപുരം: സീറ്റ് നിഷേധിച്ചതില്‍ മനംനൊന്ത് ബിജെപി പ്രവര്‍ത്തക ആത്മഹത്യയ്ക്ക് ശ്രമിച്ചു. നെടുമങ്ങാട് നഗരസഭയിലെ പനയ്ക്കോട്ടല വാര്‍ഡിലെ ശാലിനിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മഹിളാ മോര്‍ച്ചയുടെ ജില്ലാ നേതാവ് കൂടിയാണ് ശാലിനി. ഇന്ന് പുലര്‍ച്ചെയാണ് നെടുമങ്ങാട്ടിലെ വീട്ടില്‍ ശാലിനി കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ശാലിനിയുടെ മകനാണ് അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചത് കണ്ടെത്തിയത്. ഉടന്‍ തന്നെ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ശാലിനി അപകടനില തരണം ചെയ്തു.
തിരുവനന്തപുരത്ത് ബിജെപി പ്രവര്‍ത്തകനായ ആനന്ദ് കെ.തമ്പിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഉയരുന്നതിനിടെയാണ് നെടുമങ്ങാട്ടും വിവാദം ഉയരുന്നത്. നേരത്തേ തിരുമല അനില്‍ കുമാറിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട വിവാദങ്ങളും ബിജെപിയെ പ്രതിക്കൂട്ടിലാക്കിയിരുന്നു. തൃക്കണ്ണാപുരം വാര്‍ഡിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ തഴഞ്ഞതില്‍ മനംനൊന്താണ് ആനന്ദ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത്. ഇതേ തൃക്കണ്ണാപുരം വാര്‍ഡില്‍ 2015 -20 കാലയളവില്‍ കൗണ്‍സിലറായിരുന്നു തിരുമല അനില്‍ കുമാര്‍.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. ഹെല്‍പ്ലൈന്‍ നമ്പരുകള്‍ - 1056, 0471- 2552056)
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
