തിരുവനന്തപുരം: നെടുമങ്ങാട് വിനോദ് വധക്കേസിൽ ഒന്നാം പ്രതിക്ക് വധശിക്ഷ. പരവൂർ സ്വദേശി ഉണ്ണി എന്ന കാട്ടുണ്ണിക്കാണ് വധശിക്ഷ വിധിച്ചത്. കേസിലെ മറ്റു രണ്ടു പ്രതികൾക്ക് ജീവപര്യന്തം തടവും വിധിച്ചു.
തിരുവനന്തപുരം ആറം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. നെടുമങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന സുഹൃത്തിന് കൂട്ടിരിക്കാൻ പോയ വിനോദിനെ മദ്യലഹരിയിലായിരുന്ന പ്രതികൾ ആക്രമിക്കുകയായിരുന്നു.
ചോരയൊലിപ്പിച്ചു വന്ന പ്രതികളോട് എന്തു പറ്റിയെന്ന് ചോദിച്ചതിനാണ് വിനോദിനെ കത്തിയെടുത്ത് കുത്തിയത്. വിനോദിന് ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾക്കും കുത്തേറ്റിരുന്നു.