നെടുംപറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റ് ഉടമ എൻഎം. രാജുവിന്റെ വെളിപ്പെടുത്തൽ ; ആന്റോ ആന്റണിയെ ഇഡി ചോദ്യംചെയ്യും

ആന്റോ ആന്റണിക്കെതിരെ ഉയർന്ന ആരോപണം രാഷ്ട്രീയ ആയുധമാക്കുകയാണ് സിപിഎം. കണക്ക് വ്യക്തമാകണമെന്ന് മന്ത്രി വി ശിവൻകുട്ടി ആവശ്യപ്പെട്ടു.എൻ എം രാജുവിനെ ചോദ്യം ചെയ്ത ശേഷമാകും എംപിയെ നോട്ടീസ് നൽകി വിളിപ്പിക്കുക

author-image
Devina
New Update
anto

പത്തനംതിട്ട: നെടുംപറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റ് ഉടമ എൻഎം. രാജുവിന്റെ വെളിപ്പെടുത്തലിനെത്തുടർന്ന് പത്തനംതിട്ട എം പി ആന്റോ ആന്റണിയെ ചോദ്യംചെയ്യാൻ ഇഡി നീക്കം. 2019-ലെ തെരഞ്ഞെടുപ്പ് സമയത്ത് ആന്റോ ആന്റണിക്ക് രണ്ട് കോടി രൂപ നൽകിയെന്നാണ് എൻ എം രാജുവിന്റെ വെളിപ്പെടുത്തൽ.

തെരഞ്ഞെടുപ്പ് കാലത്ത് നൽകിയ പണമാണെന്നാണ് കരുതിയതെന്നും ഇതിൽ വലിയൊരു തുക തിരികെ നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ടെങ്കിലും കൈമാറിയ തുക തട്ടിപ്പിലൂടെ ലഭിച്ചതാണോ എന്ന അന്വേഷണമാണ് ഇഡി നടത്തുക.

 എൻ എം രാജുവിനെ ചോദ്യം ചെയ്ത ശേഷമാകും എംപിയെ നോട്ടീസ് നൽകി വിളിപ്പിക്കുക.

ആന്റോ ആന്റണിക്കെതിരെ ഉയർന്ന ആരോപണം രാഷ്ട്രീയ ആയുധമാക്കുകയാണ് സിപിഎം. കണക്ക് വ്യക്തമാകണമെന്ന് മന്ത്രി വി ശിവൻകുട്ടി ആവശ്യപ്പെട്ടു. രേഖകൾ ഇല്ലാതെയാണ് പണം വാങ്ങിയതെങ്കിൽ അത് കള്ളപ്പണമാകാമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ആരോപിച്ചിരുന്നു.

 തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിബന്ധനപ്രകാരം ലോക്സഭ തെരഞ്ഞെടുപ്പിൽ 90-95 ലക്ഷം രൂപ മാത്രം ചെലവാക്കാൻ അനുമതിയുള്ള സാഹചര്യത്തിൽ ബാക്കി തുക എവിടെപ്പോയി എന്ന ചോദ്യവും സിപിഎം ഉയർത്തുന്നുണ്ട്.