നീലഗിരിയിലെ ഇ-പാസ് ഓഗസ്റ്റ് 30 വരെ നീട്ടി

വേനൽക്കാലത്ത് ഹിൽ സ്റ്റേഷനുകളിലേക്കുള്ള സന്ദർശകരുടെ എണ്ണത്തെക്കുറിച്ചുള്ള പ്രധാന വിവരങ്ങൾ ലഭ്യമാകുന്നതിനാണ് ഇ-പാസ് സംവിധാനമേർപ്പെടുത്തിയതെന്ന് ജില്ലാഭരണകൂടം വ്യക്തമാക്കി. അപേക്ഷിക്കുന്ന എല്ലാവർക്കും പാസുകൾ ലഭ്യമാക്കുന്നുണ്ട്.

author-image
Anagha Rajeev
New Update
s
Listen to this article
0.75x 1x 1.5x
00:00 / 00:00

ഗൂഡല്ലൂർ: സ്വകാര്യവാഹനങ്ങളിലുൾപ്പെടെ നീലഗിരിയിലെത്തുന്ന വിനോദസഞ്ചാരികൾക്ക് ഇ-പാസ് വേണമെന്ന നിബന്ധന ഓഗസ്റ്റ് 30 വരെ നീട്ടി. ഇ-പാസ് സംവിധാനം ഞായറാഴ്ച അവസാനിക്കാനിരിക്കെയാണ് രണ്ടുമാസത്തേയ്ക്ക് കൂടി നീട്ടിയത്. വിനോദസഞ്ചാര കേന്ദ്രങ്ങളായ കൊടൈക്കനാലിലും ഊട്ടിയിലുമായി വാഹനങ്ങളുടെ എണ്ണം കൂടുന്നത് പാരിസ്ഥിതിക വിഷയമായി പരിഗണിച്ച്, ഇവിടേക്ക് വരുന്ന വാഹനങ്ങളുടെ എണ്ണമെടുക്കാൻ മദ്രാസ് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് രണ്ടുമാസത്തേയ്ക്ക് കൂടി ഇ-പാസ് ജില്ലാഭരണകൂടം നിർബന്ധമാക്കിയിരിക്കുന്നത്.

വേനൽക്കാലത്ത് ഹിൽ സ്റ്റേഷനുകളിലേക്കുള്ള സന്ദർശകരുടെ എണ്ണത്തെക്കുറിച്ചുള്ള പ്രധാന വിവരങ്ങൾ ലഭ്യമാകുന്നതിനാണ് ഇ-പാസ് സംവിധാനമേർപ്പെടുത്തിയതെന്ന് ജില്ലാഭരണകൂടം വ്യക്തമാക്കി. അപേക്ഷിക്കുന്ന എല്ലാവർക്കും പാസുകൾ ലഭ്യമാക്കുന്നുണ്ട്.  സന്ദർശകർക്കായി സർക്കാർ അതിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ടിഎൻ ഇ-പാസ് ഓൺലൈൻ അപേക്ഷാ പ്രക്രിയ തുടങ്ങിയിരുന്നു. സന്ദർശന തീയതി മുൻകൂട്ടി രജിസ്റ്റർ ചെയ്യണമെന്നും വാഹനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ നൽകണമെന്നും ഉത്തരവുണ്ടായിരുന്നു.

 

neelagiri Travel