നീറ്റ് പരീക്ഷയിലെ ക്രമക്കേട്: സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിന് കത്ത് നൽകി  വി.ഡി. സതീശൻ

ഉന്നത വിദ്യാഭ്യാസം, കുടുംബക്ഷേമം മന്ത്രാലയങ്ങളിലെ സെക്രട്ടറിമാര്‍ക്കാണ് പ്രതിപക്ഷ നേതാവ് കത്ത് കൈമാറിയത്.

author-image
Vishnupriya
New Update
VD Satheesan

വി.ഡി. സതീശന്‍

ന്യൂഡൽഹി: നീറ്റ് പരീക്ഷ സംബന്ധിച്ച്  വിദ്യാര്‍ഥികള്‍ ഉന്നയിക്കുന്ന പരാതികളും ആക്ഷേപങ്ങളും പരിഹരിക്കാന്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ കേന്ദ്ര സര്‍ക്കാരിന് കത്ത് നൽകി. ഉന്നത വിദ്യാഭ്യാസം, കുടുംബക്ഷേമം മന്ത്രാലയങ്ങളിലെ സെക്രട്ടറിമാര്‍ക്കാണ് പ്രതിപക്ഷ നേതാവ് കത്ത് കൈമാറിയത്.

നീറ്റ് പരീഷാഫലം സംബന്ധിച്ച് ഉയര്‍ന്നു വന്ന പരാതികള്‍ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന ആരോപണങ്ങളെ തെളിയിക്കുന്നതാണ്. ഇപ്പോൾ നിലനിൽക്കുന്ന ആക്ഷേപങ്ങളെ കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

vd satheeshan neet exam