തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അനാസ്ഥ; രോഗി ലിഫ്റ്റിനുള്ളിൽ കുടുങ്ങിയത് രണ്ട് ദിവസം

മെഡിക്കൽ കോളേജിലെ ഓർത്തോ വിഭാഗത്തിന് സമീപമുള്ള ലിഫ്റ്റിലാണ് രവീന്ദ്രൻ കുടുങ്ങിയത്. രവീന്ദ്രന്റെ മൊബൈൽ ഫോൺ നിലത്തു വീണ് പൊട്ടി തകരാർ സംഭവിച്ചിരുന്നു.

author-image
Anagha Rajeev
New Update
tvm medical college
Listen to this article
0.75x1x1.5x
00:00/ 00:00

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗി രണ്ടു ദിവസം ലിഫ്റ്റിനുള്ളിൽ കുടുങ്ങി. ഓർത്തോ ഒപിയിലേക്ക് ശനിയാഴ്ച എത്തിയ തിരുമല സ്വദേശി രവീന്ദ്രൻ നായരാണ് രണ്ട് ദിവസത്തോളം ലിഫ്റ്റിൽ കുടുങ്ങി കിടന്നത്. ശനിയാഴ്ച രാവിലെ 11 മണിക്ക് ലിഫ്റ്റിൽ കയറിയ രവീന്ദ്രനെ കണ്ടെത്തിയത് ഇന്ന് രാവിലെ ആറുമണിക്കാണ്.

മെഡിക്കൽ കോളേജിലെ ഓർത്തോ വിഭാഗത്തിന് സമീപമുള്ള ലിഫ്റ്റിലാണ് രവീന്ദ്രൻ കുടുങ്ങിയത്. രവീന്ദ്രന്റെ മൊബൈൽ ഫോൺ നിലത്തു വീണ് പൊട്ടി തകരാർ സംഭവിച്ചിരുന്നു. ഇന്ന് രാവിലെ ലിഫ്റ്റ് ഓപ്പറേറ്റർ എത്തി തുറന്നപ്പോൾ ഇദ്ദേഹത്തെ കണ്ടെത്തുകയായിരുന്നു. രവീന്ദ്രൻ നായരെ കാണാനില്ലെന്ന് കാട്ടി കുടുംബം മെഡിക്കൽ കോളജ് പൊലീസിൽ പരാതി നൽകിയിരുന്നു.

ലിഫ്റ്റിന് തകരാർ ഉണ്ടെന്ന് മുന്നറിയിപ്പ് എഴുതി വെച്ചിരുന്നില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. എന്നാൽ സ്ഥിരമായി ഉപയോഗിക്കുന്ന ലിഫ്റ്റ് അല്ലെന്ന് വിഷയത്തിൽ മെഡിക്കൽ കോളേജ് സൂപ്രണ്ട് പ്രതികരിച്ചു. 

Thiruvananthapuram Medical College