ചര്‍ച്ച വിജയം; റേഷന്‍ വ്യാപാരികളുടെ സമരം പിന്‍വലിച്ചു

എല്ലാ മാസത്തെയും വേതനം 15ാം തീയതിക്ക് മുന്‍പ് നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. ഡിസംബര്‍ മാസത്തെ ശമ്പളം നാളെ തന്നെ നല്‍കുമെന്നും മന്ത്രി ഉറപ്പ് നല്‍കി. 

author-image
Prana
New Update
ration

റേഷന്‍ വ്യാപാരികളുടെ അനിശ്ചിതകാല സമരം പിന്‍വലിച്ചു. ഭക്ഷ്യമന്ത്രി ജി ആര്‍ അനിലും വ്യാപാരി പ്രതിനിധികളും തമ്മില്‍ നടന്ന ചര്‍ച്ചയ്ക്ക് പിന്നാലെയാണ് തീരുമാനം. വ്യാപാരികള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ പഠിക്കുന്നതിനായി മൂന്നംഗ സമിതിയെ നിയോഗിച്ചിരുന്നു. ഈ സമിതി വേതന പാക്കേജ് സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. ഇത് വിശദമായി പഠിച്ചതിന് ശേഷം അംഗീകരിക്കാമെന്ന് മന്ത്രി അറിയിച്ചു. എല്ലാ മാസത്തെയും വേതനം 15ാം തീയതിക്ക് മുന്‍പ് നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. ഡിസംബര്‍ മാസത്തെ ശമ്പളം നാളെ തന്നെ നല്‍കുമെന്നും മന്ത്രി ഉറപ്പ് നല്‍കി. 

 

ration shops Ration shop