നെഹ്റു ട്രോഫി വള്ളംകളി ഓഗസ്റ്റ് 10ന്; ഭാഗ്യചിഹ്നം വരയ്ക്കാം; എൻട്രികൾ ക്ഷണിച്ചു

69-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയുടെ വാർഷിക ബജറ്റ് കമ്മിറ്റി പാസാക്കി. കഴിഞ്ഞ വർഷം 2.87 കോടി രൂപയുടെ വരുമാനമാണ് സൊസൈറ്റി നേടിയത്. ചെലവുകൾ കഴിഞ്ഞ് 3.28 ലക്ഷം രൂപയാണ് മിച്ചം.

author-image
Anagha Rajeev
Updated On
New Update
nehru trophy
Listen to this article
0.75x 1x 1.5x
00:00 / 00:00

70ാമത് നെഹ്റു ട്രോഫി വള്ളംകളി ഓഗസ്റ്റ് 10ന് പുന്നമടക്കായലിൽ നടക്കും. ആലപ്പുഴ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് തീരുമാനമുണ്ടായത്. 69-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയുടെ വാർഷിക ബജറ്റ് കമ്മിറ്റി പാസാക്കി. കഴിഞ്ഞ വർഷം 2.87 കോടി രൂപയുടെ വരുമാനമാണ് സൊസൈറ്റി നേടിയത്. ചെലവുകൾ കഴിഞ്ഞ് 3.28 ലക്ഷം രൂപയാണ് മിച്ചം.

 70-ാമത് നെഹ്റു ട്രോഫി ജലമേളയുടെ ഭാഗ്യചിഹ്നം നിശ്ചയിക്കാനുള്ള മത്സരത്തിലേക്കുള്ള എൻട്രികൾ ജൂലൈ രണ്ട് വൈകിട്ട് അഞ്ച് വരെ നൽകാം. എ-4 സൈസ് ഡ്രോയിംഗ് പേപ്പറിൽ മൾട്ടി കളറിലാണ് ഭാഗ്യചിഹ്നം തയ്യാറാക്കേണ്ടത്.

സൃഷ്ടികൾ മൗലികമായിരിക്കണം. എൻട്രികൾ അയക്കുന്ന കവറിൽ ’70-ാമത് നെഹ്റു ട്രോഫി ജലമേള- ഭാഗ്യചിഹ്നമത്സരം’ എന്നു രേഖപ്പെടുത്തിയിരിക്കണം. ഒരാൾക്ക് ഒരു എൻട്രിയേ നൽകാനാകൂ. പേര്, മേൽവിലാസം, ഫോൺ നമ്പർ, ഇ-മെയിൽ എന്നിവ പ്രത്യേകം പേപ്പറിൽ എഴുതി എൻട്രിക്കൊപ്പം സമർപ്പിക്കണം.

കമ്പ്യൂട്ടറിൽ തയ്യാറാക്കിയ എൻട്രികളും സ്വീകരിക്കും. തിരഞ്ഞെടുക്കപ്പെടുന്ന സൃഷ്ടിയ്ക്ക് 10,001 രൂപ സമ്മാനമായി നൽകും. വിധിനിർണയ സമിതിയുടെ തീരുമാനം അന്തിമമായിരിക്കും. എൻട്രികൾ കൺവീനർ, നെഹ്റു ട്രോഫി പബ്ലിസിറ്റി കമ്മിറ്റി, ജില്ലാ ഇൻഫർമേഷൻ ഓഫീസ്, സിവിൽ സ്റ്റേഷൻ, ആലപ്പുഴ- 688001 എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 0477-2251349.

 

Alappuzha News neharu trophy boat race