/kalakaumudi/media/media_files/2025/08/30/nhru-2025-08-30-16-09-41.jpg)
ആലപ്പുഴ: 71ാമത് നെഹ്‌റു ട്രോഫി വള്ളംകളിക്ക് ഒരുങ്ങി പുന്നമടക്കായല്‍. ഓളപ്പരപ്പിലെ ജലരാജാവ് ആരെന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. ചുണ്ടന്‍ വള്ളങ്ങളുടെ ഹീറ്റ്‌സ് ആരംഭിച്ചു. ആദ്യ ഹീറ്റ്‌സില്‍ ചുണ്ടന്‍ കാരിച്ചാല്‍ ഒന്നാമതെത്തി.
4 മിനിട്ട് 30 സെക്കന്‍ഡിലാണ് ഫിനിഷ് ചെയ്തത്. വള്ളംകുളങ്ങര 5 മിനിട്ട് 18 സെക്കന്‍ഡ്, കരുവാറ്റ ശ്രീവിനായകന്‍ 6 മിനിട്ട് 27 സെക്കന്‍ഡ്, പാലാരിച്ചുണ്ടന്‍ 6 മിനിട്ട് 28 സെക്കന്‍ഡ് എന്നീ സമയങ്ങളിലാണ് ആദ്യ ഹീറ്റ്‌സ് പൂര്‍ത്തിയാക്കിയത്. നാല് ട്രാക്കുകളിലായാണ് വള്ളങ്ങള്‍ അണിനിരക്കുന്നത്. ആറ് ഹീറ്റ്‌സ് മത്സരങ്ങളാണ് ഇത്തവണയുള്ളത്. പല ദേശങ്ങളില്‍ നിന്നും വന്‍ ജനാവലിയാണ് നെഹ്‌റു ട്രോഫി വള്ളംകളിക്ക് സാക്ഷിയാകാനെത്തിയിരിക്കുന്നത്.
മത്സര വള്ളം കളിയില്‍ 21 ചുണ്ടന്‍ വള്ളങ്ങള്‍ അടക്കം 75 വള്ളങ്ങളാണ് മത്സരിക്കുന്നത്. കുറ്റമറ്റ സ്റ്റാര്‍ട്ടിങ്ങും ഫിനിഷിങ്ങും ഉറപ്പാക്കുന്നതിന് വേണ്ടിയുള്ള സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഫലപ്രഖ്യാപനത്തെ കുറിച്ചുള്ള പരാതികള്‍ ഒഴിവാക്കാന്‍ ഇത്തവണ വെര്‍ച്ചല്‍ ലൈനോടുകൂടിയ ഫിനിഷിംഗ് സംവിധാനമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.