/kalakaumudi/media/media_files/kH01sV0GsAjhkIMbisOV.jpeg)
ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളി സെപ്റ്റംബർ 28ന് നടക്കും. വളളംകളി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രിമാരുടെ സാന്നിധ്യത്തിൽ ചേർന്ന നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി യോഗത്തിലാണു തീരുമാനം.
അതേസമയം, വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവച്ച വള്ളംകളി അനിശ്ചിതമായി നീണ്ടു പോയതിൽ വള്ളംകളി പ്രേമികളുടെ ഭാഗത്ത് നിന്നും വലിയ പ്രതിഷേധം ഉയർന്നിരുന്നു. വള്ളംകളിക്കായി നടത്തിയ തയാറെടുപ്പുകളും പണച്ചെലവും മറ്റും ചൂണ്ടിക്കാട്ടി കോ ഓർഡിനേഷൻ കമ്മിറ്റി മുഖ്യമന്ത്രിക്ക് നിവേദനവും നൽകിയിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
