അയല്‍വാസികളായ അമ്മയും മകനും മര്‍ദിച്ചു; പരുക്കേറ്റ യുവാവ് മരിച്ചു

ഉപ്പുതറ മാട്ടുത്താവളം മത്തായിപ്പാറ സ്വദേശി മുന്തിരിങ്ങാട്ട് ജനീഷ് (43) ആണ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്. പ്രതികളായ പൂക്കൊമ്പില്‍ എത്സമ്മ, മകന്‍ ബിബിന്‍ എന്നിവര്‍ ഇന്ന് രാവിലെ പോലീസില്‍ ഹാജരായി.

author-image
Prana
New Update
groom death

അയല്‍വാസികളായ അമ്മയും മകനും മര്‍ദിച്ച യുവാവ് മരിച്ചു. ഉപ്പുതറ മാട്ടുത്താവളം മത്തായിപ്പാറ സ്വദേശി മുന്തിരിങ്ങാട്ട് ജനീഷ് (43) ആണ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്. പ്രതികളായ പൂക്കൊമ്പില്‍ എത്സമ്മ, മകന്‍ ബിബിന്‍ എന്നിവര്‍ ഇന്ന് രാവിലെ പോലീസില്‍ ഹാജരായി.
ഇന്നലെ രാവിലെ 10.30 ഓടെയാണ് ജനീഷിന് മര്‍ദനമേറ്റത്. എത്സമ്മയുടെ വീടിന്റെ ചില്ല് പൊട്ടിച്ചുവെന്ന് ആരോപിച്ചായിരുന്നു മര്‍ദനം. അടിയേറ്റ് ബോധരഹിതനായ ജനീഷിനെ ഉപേക്ഷിച്ച് ഇരുവരും കടന്നുകളയുകയും ജനീഷിന്റെ പേരില്‍ ഉപ്പുതറ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു.
സംഭവം നടന്ന് കുറച്ചു സമയത്തിനു ശേഷം കലോത്സവത്തിന്റെ പിരിവിനെത്തിയ അഡ്വ. അരുണ്‍ പൊടിപാറയും സംഘവുമാണ് ജനീഷ് ബോധരഹിതനായി കിടക്കുന്നത് കണ്ടത്. വെള്ളം മുഖത്ത് തളിച്ചപ്പോള്‍ ജനീഷിന് ജീവനുണ്ടെന്ന് ഇവര്‍ മനസ്സിലാക്കുകയും പോലീസില്‍ വിവരമറിയിക്കുകയും ചെയ്തു. തുടര്‍ന്ന് പോലീസെത്തി ജനീഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

 

Idukki youth beaten to death brutally beaten