നെന്മാറ ഇരട്ടക്കൊലപാതകം; എസ് എച്ച് ഒയ്ക്ക് സസ്‌പെന്‍ഷന്‍

പ്രതിയുടെ ജാമ്യം റദ്ദാക്കുന്നതില്‍ വീഴ്ച വരുത്തിയതിനാണ് നടപടി.മഹേന്ദ്രസിംഹനെതിരെ പാലക്കാട് എസ് പി റിപോര്‍ട്ട് നല്‍കിയിരുന്നു. കോടതിയില്‍ റിപോര്‍ട്ട് നല്‍കുന്നതെന്ന് വീഴ്ചയാണെന്ന റിപോര്‍ട്ട്. 

author-image
Prana
New Update
dc

നെന്മാറ ഇരട്ടക്കൊലപാതകത്തില്‍ എസ് എച്ച് ഒയ്ക്ക് സസ്‌പെന്‍ഷന്‍. നെന്മാറ എസ് എച്ച് ഒ. എം മഹേന്ദ്രസിംഹനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. പ്രതിയുടെ ജാമ്യം റദ്ദാക്കുന്നതില്‍ വീഴ്ച വരുത്തിയതിനാണ് നടപടി.മഹേന്ദ്രസിംഹനെതിരെ പാലക്കാട് എസ് പി റിപോര്‍ട്ട് നല്‍കിയിരുന്നു. കോടതിയില്‍ റിപോര്‍ട്ട് നല്‍കുന്നതെന്ന് വീഴ്ചയാണെന്ന റിപോര്‍ട്ട്.  അംഗീകരിക്കുകയായിരുന്നു. നാട്ടുകാരുടെ പരാതി അവഗണിച്ചതും വീഴ്ചയാണെന്ന് കണ്ടെത്തി.കൊലപാതക കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി ചെന്താമര ജാമ്യവ്യവസ്ഥ ലംഘിച്ചതറിഞ്ഞിട്ടും കോടതിയെ അറിയിച്ചില്ലെന്നതാണ് പ്രധാന പിഴവായി ചൂണ്ടിക്കാട്ടുന്നത്. നെന്മാറയില്‍ കടക്കാന്‍ വിലക്കുണ്ടായിരുന്നിട്ടും ഈ വിലക്ക് ലംഘിച്ച് ഒരു മാസം പ്രതി നെന്മാറയില്‍ താമസിച്ചുവെന്ന് എസ്പിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

murder