കെസോട്ടോയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടർക്ക് എതിരെ നെഫ്രോളജി വകുപ്പ്

സർക്കാരിന്റെ മരണാനന്തര അവയവദാന ഏജൻസിയായ കെ സോട്ടോയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ.നോബിൾ ഗ്രേഷ്യസ് തനിക്കെതിരെ കള്ളം പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹത്തെ പുറത്താക്കണമെന്നും മെഡിക്കൽ കോളേജ് നെഫ്രോളജി വകുപ്പ് മേധാവി ഡോ.എം.കെ.മോഹൻദാസ്.

author-image
Devina
New Update
mohandas

തിരുവനന്തപുരം: സർക്കാരിന്റെ മരണാനന്തര അവയവദാന ഏജൻസിയായ കെ സോട്ടോയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ.നോബിൾ ഗ്രേഷ്യസ് തനിക്കെതിരെ കള്ളം പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹത്തെ പുറത്താക്കണമെന്നും മെഡിക്കൽ കോളേജ് നെഫ്രോളജി വകുപ്പ് മേധാവി ഡോ.എം.കെ.മോഹൻദാസ്.

സാമൂഹിക മാധ്യമത്തിലൂടെയായിരുന്നു വിമർശനം. ഇതിനോട് ഡോ.നോബിൾ പ്രതികരിച്ചിട്ടില്ല.


കെ സോട്ടോയുടെ ദക്ഷിണമേഖല നോഡൽ ഓഫിസറായിരുന്ന ഡോ.മോഹൻദാസും ഡോ.നോബിളും തമ്മിൽ ഏറെ നാളായി അഭിപ്രായവ്യത്യാസത്തിലായിരുന്നു.

 ഓഗസ്റ്റിൽ ഡോ.നോബിളിനെ സാമൂഹിക മാധ്യമത്തിലൂടെ ഡോ.മോഹൻദാസ് വിമർശിച്ചിരുന്നു .

ഇക്കാര്യത്തിൽ അദ്ദേഹത്തോട് മെഡിക്കൽ കോളേജ് പ്രിൻസിപ്പലും ആരോഗ്യവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയും വിശദീകരണം തേടി.

ഇതിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച ഡോ.മോഹൻദാസ് നോഡൽ ഓഫിസർ സ്ഥാനം ഒഴിഞ്ഞു. 

വ്യക്തിപരവും ആരോഗ്യപരവുമായ കാരണങ്ങളാലാണ് തീരുമാനമെന്ന് അദ്ദേഹം അറിയിച്ചു.


ഇതിനോടുള്ള പ്രതികരണമായി ഡോ.നോബിൾ നടത്തിയ പ്രസ്താവനയിൽ 2 വർഷത്തിനിടെ ദക്ഷിണമേഖലയിൽ ഒരു മരണാനന്തരഅവയവദാനമാണ് നടത്തിയതെന്നായിരുന്നു വിമർശനം.

ഇതിനുള്ള മറുപടിയിലാണ് ഡോ.മോഹൻദാസ് രോഷാകുലനായത്.

നെഫ്രോജജി വകുപ്പിനെ അപകീർത്തിപ്പെടുത്തിയ ഡോ.നോബിളിനെ പുറത്താക്കുകയും അറസ്റ്റ് ചെയ്യുകയും കള്ളം പറയുന്ന അദ്ദേഹത്തിനെ തൊലിക്കട്ടി അപാരമാണെന്നും അദ്ദേഹം പറഞ്ഞു.