നേത്രാവതി എക്‌സ്പ്രസ് രക്ഷപ്പെട്ടത് വൻ ദുരന്തത്തിൽ നിന്ന്

നേത്രാവതി എക്‌സ്പ്രസായിരുന്നു ഇതിലൂടെ ആദ്യം കടന്നുപോകേണ്ടിയിരുന്നത്. കൂട്ടിച്ചേർത്ത പാളങ്ങൾ വിട്ടുപോയ നിലയിലായിരുന്നു. ഇതു കണ്ട പ്രദീപ് കൊങ്കൺ റെയിൽവേയിലെ ഉന്നതോദ്യോഗസ്ഥരെ വിവരമറിയിച്ചു. ഇതുവഴി കടന്നുപോകേണ്ട വണ്ടികൾ തൊട്ടടുത്ത സ്റ്റേഷനുകളിൽ പിടിച്ചിടുകയുമായിരുന്നു.

author-image
Anagha Rajeev
New Update
train accident
Listen to this article
0.75x1x1.5x
00:00/ 00:00

മുംബൈ: മുംബൈയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള നേത്രാവതി എക്‌സ്പ്രസ് വലിയൊരു അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് പാളം പരിശോധകന്റെ സമയോചിത ഇടപെടൽ മൂലം. കൊങ്കൺ പാതയിൽ ഉഡുപ്പിക്ക് സമീപം പാളത്തിലെ വിള്ളൽ നേരത്തെ കണ്ടെത്തിയതിനെ തുടർന്ന് ഒഴിവായത് വൻദുരന്തം. ഞായറാഴ്ച പുലർച്ചെ രണ്ടരയോടെ പാളം പരിശോധകനായ പ്രദീപ് ഷെട്ടിയാണ് ഇന്നഞ്ചെ, പഡുബിദ്രി സ്റ്റേഷനുകൾക്കിടയിൽ വിള്ളൽ കണ്ടെത്തിയത്.

നേത്രാവതി എക്‌സ്പ്രസായിരുന്നു ഇതിലൂടെ ആദ്യം കടന്നുപോകേണ്ടിയിരുന്നത്. കൂട്ടിച്ചേർത്ത പാളങ്ങൾ വിട്ടുപോയ നിലയിലായിരുന്നു. ഇതു കണ്ട പ്രദീപ് കൊങ്കൺ റെയിൽവേയിലെ ഉന്നതോദ്യോഗസ്ഥരെ വിവരമറിയിച്ചു. ഇതുവഴി കടന്നുപോകേണ്ട വണ്ടികൾ തൊട്ടടുത്ത സ്റ്റേഷനുകളിൽ പിടിച്ചിടുകയുമായിരുന്നു. വിള്ളൽ കണ്ടെത്തിയതിനും ദുരന്തം ഒഴിവാക്കിയതിനും പ്രദീപ് ഷെട്ടിക്ക് കൊങ്കൺ റെയിൽവേ 25,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചു.

netravati express