എറണാകുളം: ജില്ലയിലെ ഒരു വിഭാഗം സർക്കാർ ഓഫീസുകളിൽ നെറ്റ്‌വർക്ക് തകരാർ. ഇതോടെ ഓഫീസുകളിലെ സേവനം മുടങ്ങി. ജില്ലയിലെ സബ് രജിസ്റ്റർ, ലീഗൽ മെട്രോളജി, വിഎഫ്പിസികെ ഓഫീസുകളിലാണ് നെറ്റ് സൗകര്യം നിലച്ചത്. ഉച്ചയ്ക്ക് 12 മണിയോടെ നെറ്റ്‌വർക്ക് മുടങ്ങിയ ഓഫീസുകളിൽ ഇപ്പോഴും പ്രശ്നം പരിഹരിച്ചിട്ടില്ല. സർക്കാർ ഓഫീസുകളിൽ ഇൻട്രാനെറ്റ് സൗകര്യം ലഭ്യമാക്കുന്നത് കെഎസ് ഡബ്ല്യൂഎഎൻ ഏജൻസി വഴിയാണ്. കെ-ഫോൺ പ്രവർത്തന ക്ഷമമായ ഓഫീസുകൾ ഒഴികെയുള്ളിടത്താണ് തകരാർ കണ്ടെത്തിയത്.
എറണാകുളത്ത് സർക്കാർ സ്ഥാപനങ്ങളിൽ നെറ്റ്‌വർക്ക് തകരാർ, ഏറെ വൈകിയും പരിഹാരമായില്ല
ജില്ലയിലെ സബ് രജിസ്റ്റർ, ലീഗൽ മെട്രോളജി, വിഎഫ്പിസികെ ഓഫീസുകളിലാണ് നെറ്റ് സൗകര്യം നിലച്ചത്. ഉച്ചയ്ക്ക് 12 മണിയോടെ നെറ്റ്‌വർക്ക് മുടങ്ങിയ ഓഫീസുകളിൽ ഇപ്പോഴും പ്രശ്നം പരിഹരിച്ചിട്ടില്ല
New Update