ചാലക്കുടിയില്‍ അതിഥി തൊഴിലാളി സ്വയം പ്രസവമെടുത്തു; നവജാത ശിശു മരിച്ചു

പൂര്‍ണ ഗര്‍ഭിണിയായിരുന്ന ശാന്തി ആശാ വര്‍ക്കര്‍ നിര്‍ദേശിച്ചിട്ടും ആശുപത്രിയിൽ പോയിരുന്നില്ല.

author-image
Subi
Updated On
New Update
chalakkudy

തൃശൂർ: ചാലക്കുടിയിൽ സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു. ഒഡീഷ സ്വദേശികളായ ഗുല്ലി - ശാന്തി ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. മേലൂര്‍ ശാന്തി പുരത്ത് വാടക വീട്ടിലാണ് ഇവരുടെ താമസം. പൂര്‍ണ ഗര്‍ഭിണിയായിരുന്ന ശാന്തി ആശാ വര്‍ക്കര്‍ നിര്‍ദേശിച്ചിട്ടും ആശുപത്രിയിൽ പോയിരുന്നില്ല.

ആദ്യം ആശുപത്രിയിൽ പോകാൻ മടിച്ചെങ്കിലും പിന്നീട് ആശാ വര്‍ക്കര്‍ നിർബന്ധിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പോവുകയായിരുന്നു.കഴിഞ്ഞ തിങ്കളാഴ്ച ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ എത്തിയെങ്കിലും ഡോക്ടറെ കണ്ടില്ലെന്ന് പറഞ്ഞ് മടങ്ങുകയായിരുന്നു. ബുധനാഴ്ച വൈകിട്ട് വീട്ടില്‍ വച്ച് യുവതി പ്രസവിച്ചു.തുടര്‍ന്ന് ശാന്തി തന്നെ കുഞ്ഞിന്റെ പൊക്കിള്‍കൊടി മുറിച്ചു മാറ്റുകയായിരുന്നു. അമിത രക്ത സ്രാവത്തെത്തുടർന്നാണ് കുഞ്ഞ് മരിച്ചത്.

വിവരം അറിഞ്ഞെത്തിയ ആരോഗ്യ പ്രവര്‍ത്തകര്‍ യുവതിയെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ എത്തിച്ച് നടത്തിയ പരിശോധനയിൽ കുഞ്ഞിന് ജീവനില്ലെന്ന് ഡോക്ടർമാർ സ്ഥിരീകരിക്കുകയായിരുന്നു.

newborn death