വീണ്ടും അമീബിക് മസ്തിഷ്കജ്വരം; കോഴിക്കോട് നാലു വയസുകാരന് രോഗം സ്ഥിരീകരിച്ചു

പ്രാഥമിക പരിശോധനയില്‍ ഈ കുട്ടിക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചിരുന്നു. നേരത്തെ തന്നെ ചികിത്സ ആരംഭിച്ചിരുന്നതിനാൽ കുട്ടി അപകടനില തരണം ചെയ്തു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ‌

author-image
Vishnupriya
New Update
pa
Listen to this article
0.75x1x1.5x
00:00/ 00:00

കോഴിക്കോട്: സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന ഒരു കുട്ടിക്കു കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കോഴിക്കോട് സ്വദേശിയായ നാലു വയസുകാരനാണ് പുതുച്ചേരിയിൽ നടത്തിയ പരിശോധനയിൽ രോഗം സ്ഥിരീകരിച്ചത്. പ്രാഥമിക പരിശോധനയില്‍ ഈ കുട്ടിക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചിരുന്നു. നേരത്തെ തന്നെ ചികിത്സ ആരംഭിച്ചിരുന്നതിനാൽ കുട്ടി അപകടനില തരണം ചെയ്തു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ‌കുട്ടിയുടെ ചികിത്സയ്ക്കായി ജർമനിയിൽ നിന്നെത്തിച്ച മിൽറ്റിഫോസിൻ എന്ന മരുന്നുൾപ്പെടെയാണ് നൽകുന്നത്.

രണ്ടു കുട്ടികളാണ് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കോഴിക്കോട് ചികിത്സയിലുള്ളത്. ഇതില്‍ കണ്ണൂര്‍ സ്വദേശിയായ മൂന്നര വയസുകാരൻ വെന്റിലേറ്ററിൽ തുടരുകയാണ്. അതേസമയം, പയ്യോളി സ്വദേശിയായ പതിനാലുകാരന്‍ കഴിഞ്ഞയാഴ്ച രോഗമുക്തി നേടിയിരുന്നു. അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച ശേഷം രോഗമുക്തി നേടിയ ഇന്ത്യയിലെ ആദ്യ സംഭവമായിരുന്നു ഇത്. 

ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മൂന്നു കുട്ടികളാണ് മരിച്ചത്. മേയ് 21ന് മലപ്പുറം മൂന്നിയൂർ സ്വദേശിയായ അഞ്ചുവയസുകാരിയും ജൂൺ 16ന് കണ്ണൂർ സ്വദേശിയായ പതിമൂന്നുകാരിയും ജൂലൈ മൂന്നിന് കോഴിക്കോട് ഫാറൂഖ് കോളജ് സ്വദേശിയായ പന്ത്രണ്ടു വയസുകാരനുമാണ് മരിച്ചത്.

kozhikkode amebic meningoencephalitis