/kalakaumudi/media/media_files/2026/02/09/fly-2026-02-09-10-58-14.jpg)
കൊച്ചി: കൊച്ചിയിൽ നിന്ന് ലക്ഷദ്വീപിലേക്കുള്ള പുതിയ വിമാന സർവീസ് ഇന്നു മുതൽ. ഫ്ലൈ 91 കമ്പനിയാണ് കൊച്ചിയിൽ നിന്നും അഗത്തിയിലേക്കുള്ള പുതിയ പ്രതിദിന വിമാന സർവീസ് ആരംഭിച്ചിരിക്കുന്നത്. മലയാളിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് ഫ്ലൈ 91. കൊച്ചി - അഗത്തി റൂട്ടിൽ സർവീസ് നടത്തുന്ന മൂന്നാമത്തെ വിമാന കമ്പനിയാണ് ഫ്ലൈ 91.
വ്യാഴാഴ്ച ഒഴികെ മറ്റെല്ലാ ദിവസങ്ങളിലും വിമാന സർവീസ് ലഭ്യമാണ്. അഗത്തിയിൽ നിന്നും കൊച്ചിയിലേക്ക് രാവിലെ 9.30ന് പുറപ്പെടുന്ന വിമാനം 10.50ന് കൊച്ചി ഇന്റർനാഷണൽ എയർപോർട്ടിലെത്തും. കൊച്ചിയിൽ നിന്നും അഗത്തിയിലേക്ക് രാവിലെ 11.20ന് പുറപ്പെടുന്ന വിമാനം 12.45ന് അഗത്തിയിലെത്തും.
നിലവിൽ ഇൻഡിഗോ, അലൈൻസ് എയർ എന്നീ കമ്പനികളാണ് കൊച്ചിയിൽ നിന്ന് അഗത്തിയിലേക്ക് സർവീസ് നടത്തുന്നത്. ഇൻഡിഗോ അഗത്തിയിലേക്ക് പ്രതിദിന സർവീസുകൾ നടത്തുന്നുണ്ട്.വ്യാഴാഴ്ചകളിലെ സർവീസ് 12 മുതൽ ആരംഭിക്കും. ലക്ഷദ്വീപ് ദ്വീപ് സമൂഹത്തിലേക്കുള്ള വ്യോമയാനബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഫ്‌ലൈ 91ന്റെ പ്രവേശനം. ഫ്‌ലൈ 91 കൂടി എത്തുന്നതോടെ യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമാകും.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
