സംസ്ഥാന സർക്കാരിന്റെ പുതിയ മദ്യനയം ഓഗസ്റ്റ് മാസത്തിൽ പുറത്തിറക്കും. മുന്നണി ചർച്ചകൾക്ക് ശേഷം നയം അന്തിമമാക്കും. മദ്യനയത്തിന്റെ കരട് തയാറാക്കുന്ന നടപടികളിലാണ് എക്സൈസ് വകുപ്പ്. വിവാദ വ്യവസ്ഥകൾ ഒഴിവാക്കി ഓഗസ്റ്റിൽ മന്ത്രിസഭയിൽ നിന്ന് അംഗീകാരം നേടാനാണ് എക്സൈസ് നീക്കം.
നിലവിൽ തുടരുന്ന ഡ്രൈ ഡേ ഒന്നാം തീയതി തന്നെ നിലനിർത്തും. ഐടി കേന്ദ്രങ്ങളിൽ മദ്യശാല അനുമതി നൽകാനും തീരുമാനമുണ്ടാകും. എന്നാൽ ബാറുകളുടെ സമയം നീട്ടില്ലെന്നാണ് വിവരം.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
