സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വടക്കന്‍ ബം?ഗാള്‍ ഉള്‍ക്കടലിന്റെ മദ്ധ്യ ഭാഗത്തായി പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് മഴ തുടരുന്നത്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വയനാട്, കണ്ണൂര്‍ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസര്‍കോട് എന്നീ എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് തുടരുന്നുണ്ട്.
രണ്ട് ദിവസത്തിനുള്ളില്‍ ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ച് വടക്ക്- പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി ഒഡിഷ തീരത്ത് എത്തുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. വടക്ക്- കിഴക്കന്‍ അറബിക്കടലില്‍ ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നുണ്ട്. കേരളാ തീരത്ത് അതിശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
കനത്ത മഴയില്‍ സംസ്ഥാനത്ത് വിവിധയിടങ്ങളിലായി നിരവധി നാശനഷ്ടങ്ങളാണുണ്ടായത്. പമ്പ, മണിമല ആറുകള്‍ കര കവിഞ്ഞ് ഒഴുകിയതോടെ സമീപ പ്രദേശത്തെ വീടുകള്‍ വെള്ളത്തിനടിയിലായി. ആലപ്പുഴയില്‍ കുട്ടനാട്, അപ്പര്‍ കുട്ടനാട് മേഖലിലെ അഞ്ച് പഞ്ചായത്തുകളില്‍ വെള്ളക്കെട്ട് രൂക്ഷമാണ്.
കഴിഞ്ഞ മുന്ന് ദിവസങ്ങളിലായി പെയ്ത മഴയില്‍ സംസ്ഥാനത്തെ പ്രധാന നദികളുടെയെല്ലാം ജലനിരപ്പ് ഉയര്‍ന്നു. നദീ തീരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവര്‍ക്ക് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് മഴ കനക്കും
സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ മദ്ധ്യ ഭാഗത്തായി പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് മഴ തുടരുന്നത്.
New Update
00:00
/ 00:00