ന്യൂമാഹി ഇരട്ടക്കൊലപാതകക്കേസില്‍ മുഴുവന്‍ പ്രതികളെയും വെറുതെവിട്ടു

കേസിലെ രണ്ടു പ്രതികള്‍ വിചാരണക്കിടെ മരിച്ചിരുന്നു. ബാക്കിയുള്ള 14 പ്രതികളേയും കോടതി വെറുതെ വിടുകയായിരുന്നു. 2010 മെയ്28നാണ് കേരളത്തെ നടുക്കിയ ഇരട്ടക്കൊലപാതകങ്ങള്‍ നടന്നത്.

author-image
Biju
New Update
new mahi

കണ്ണൂര്‍: ന്യൂ മാഹി ഇരട്ടകൊലക്കേസില്‍ എല്ലാ പ്രതികളെയും വെറുതെ വിട്ട് കോടതി. ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്ത്, ഷിനോജ് എന്നിവര്‍ കൊല്ലപ്പെട്ട കേസിലാണ് സിപിഎം പ്രവര്‍ത്തകരായ 16 പ്രതികളെയും വെറുതെ വിട്ടത്. 

കേസിലെ രണ്ടു പ്രതികള്‍ വിചാരണക്കിടെ മരിച്ചിരുന്നു. ബാക്കിയുള്ള 14 പ്രതികളേയും കോടതി വെറുതെ വിടുകയായിരുന്നു. 2010 മെയ്28നാണ് കേരളത്തെ നടുക്കിയ ഇരട്ടക്കൊലപാതകങ്ങള്‍ നടന്നത്. കേസില്‍ ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളായ കൊടിസുനി, മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവരും പ്രതികളാണ്.

കഴിഞ്ഞ ജനുവരിയിലാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. പ്രതികള്‍ക്കെതിരെ ചുമത്തിയ കുറ്റം പ്രോസിക്യൂഷന് തെളിയിക്കാന്‍ കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി പ്രതികളെ വെറുതെ വിട്ടത്. മൂന്ന് ഉദ്യോ?ഗസ്ഥരാണ് കേസ് അന്വേഷിച്ചത്. ടിപി കേസിലെ അന്വേഷണ ഉദ്യോ?ഗസ്ഥനായ ഷൗക്കത്താണ് കുറ്റപത്രം സമര്‍പ്പിച്ചത്. 

നിലവില്‍ ജയിലില്‍ കഴിയുന്ന കൊടിസുനിയെ ഉള്‍പ്പെടെ വിചാരണക്കായി കോടതിയില്‍ എത്തിച്ചിരുന്നു. 30 വയസിന് താഴെ പ്രായമുള്ളവരായിരുന്നു കേസിലെ പ്രതികള്‍. വിജിത്ത്, ഷിനോജ് എന്നീ യുവാക്കള്‍ മാഹി കോടതിയില്‍ പോയിവരുന്നതിനിടെയായിരുന്നു ഇവര്‍ക്കെതിരെ ആക്രമണം ഉണ്ടായത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ ബോംബെറിഞ്ഞ് വീഴ്ത്തിയായിരുന്നു കൊലപാതകം. പബ്ലിക് പ്രോസിക്യൂട്ടറായി പ്രേമരാജനാണ് ഹാജരായത്. പ്രതികള്‍ക്ക് വേണ്ടി സികെ ശ്രീധരനും കെ വിശ്വനുമാണ് ഹാജരായി.

kodi suni