പുതിയ പാര്‍ട്ടി ഉടന്‍; പ്രഖ്യാപനവുമായി പി വി അന്‍വര്‍

പുതിയ പാര്‍ട്ടി രൂപീകരിക്കാനുള്ള പി വി അന്‍വര്‍ എംഎല്‍എയുടെ നീക്കം ഉടന്‍. ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം ഫെയ്സ്ബുക്കിലൂടെയാണ് എംഎല്‍എ നടത്തിയത്.

author-image
Rajesh T L
New Update
pv anvar mla

pv anvar

തിരുവനന്തപുരം: പുതിയ പാര്‍ട്ടി രൂപീകരിക്കാനുള്ള പി വി അന്‍വര്‍ എംഎല്‍എയുടെ  നീക്കം  ഉടന്‍. ഇതുമായി  ബന്ധപ്പെട്ട  പ്രഖ്യാപനം ഫെയ്സ്ബുക്കിലൂടെയാണ് എംഎല്‍എ  നടത്തിയത്. പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ഒരു വിശദീകരണയോഗം മലപ്പുറം ജില്ലയിലെ മഞ്ചേരിയില്‍ വെച്ച് ഒക്ടോബര്‍ 06-ന് ഞായറാഴ്ച വൈകുന്നേരം 06.00 മണിക്ക്  നടത്തും. പുതിയ പാര്‍ട്ടിയുമായി ബന്ധപ്പെട്ട നയരേഖ പ്രഖ്യാപനവും അന്നേ ദിവസം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

അന്‍വറിന്റെ പ്രഖ്യാപനത്തെ പ്രതികൂലിച്ചും  അനുകൂലിച്ചും നിരവധി പേര്‍ രംഗത്തെത്തി. അപക്വമായ തീരുമാനവും അമിതാവേശവും അപകടം വരുത്തുമെന്നും  ചിലര്‍  പറഞ്ഞു. എന്നാല്‍ മറ്റു ചിലര്‍, രാജാവിനൊത്ത ഒരു നേതാവ് മുന്നില്‍ നിന്ന് നയിക്കണമെന്നും അഭിപ്രായപ്പെട്ടു.

PV Anwar pv anvar mla mla pv anvar