വർമ്മ ഹോംസിന്റെ പുതിയ പദ്ധതി തൃശ്ശൂരിൽ

വർമ്മ ഹോംസിന്റെ ലക്ഷ്വറി റെസിഡൻഷ്യൽ പദ്ധതിയായ ഡൗൺടൗൺ ബൈ പദ്ധതി ആരംഭിച്ചു.

author-image
Shyam Kopparambil
New Update
sd
Listen to this article
0.75x1x1.5x
00:00/ 00:00

കൊച്ചി: കേരളത്തിലെ പ്രമുഖ ബിൽഡറായ വർമ്മ ഹോംസിന്റെ ലക്ഷ്വറി റെസിഡൻഷ്യൽ പദ്ധതിയായ ഡൗൺടൗൺ ബൈ പദ്ധതി ആരംഭിച്ചു. തൃശൂർ സ്വരാജ് റൗണ്ടിനു സമീപം എക്കോടൂൺഡ് ഹോംസ് കൺസെപ്റ്റിൽ ആരംഭിക്കുന്ന പദ്ധതിയുടെ  കല്ലിടീൽ കർമ്മം വർമ്മ ഹോംസ് ഡയറക്ടർ ഡോ. മിനി വർമ്മ നിർവ്വഹിച്ചു. ചടങ്ങിൽ കമ്പനി മാനേജിംഗ് ഡയറക്ടർ കെ അനിൽ വർമ്മ, പ്ലാനിംഗ് മാനേജർ ആരതി വർമ്മ, ഓപ്പറേഷൻസ് മാനേജർ വൈശാഖ് വർമ്മ, തൃശൂർ കോർപറേഷൻ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വർഗ്ഗീസ് കണ്ടംകുളത്തി, വാർഡ് കൗൺസിലർ റെജി ജോയ് എന്നിവർക്കു പുറമേ ക്ഷണിക്കപ്പെട്ട അതിഥികളും സ്റ്റാഫ് അംഗങ്ങളും പങ്കെടുത്തു

condor builders earth pooja thrissur busieness