നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതയുടെ സഹമെത്രാനായി ഡോ.ഡി സെല്‍വരാജന്‍ അഭിഷിക്തനായി

ആയിരക്കണക്കിന് വിശ്വാസികള്‍ തിങ്ങിനിറഞ്ഞ വേദിയില്‍, പ്രാര്‍ത്ഥനാ ഗാനങ്ങള്‍ നിറഞ്ഞ സന്ധ്യയിലായിരുന്നു സ്ഥാനാരോഹണം. റോമില്‍ നിന്നുള്ള നിയമനപത്രം ബലി മധ്യേ വായിച്ചു.

author-image
Biju
New Update
df

തിരുവനന്തപുരം: നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതയുടെ പിന്തുടര്‍ച്ച അവകാശമുള്ള സഹ മൊത്രാനായി  ഡോ.ഡി സെല്‍വരാജന്‍ അഭിഷിക്തനായി. നെയ്യാറ്റിന്‍കര നഗരസഭാ മൈതാനത്ത് ആഘോഷപൂര്‍വമായ ദിവ്യബലി അര്‍പ്പണത്തോടെയായിരുന്നു സ്ഥാനാരോഹണം. നെയ്യാറ്റിന്‍കര രൂപതാ മെത്രാന്‍ ഡോ.വിന്‍സന്റ് സാമുവല്‍ ചടങ്ങുകളില്‍ മുഖ്യകാര്‍മികനായി. 

ആയിരക്കണക്കിന് വിശ്വാസികള്‍ തിങ്ങിനിറഞ്ഞ വേദിയില്‍, പ്രാര്‍ത്ഥനാ ഗാനങ്ങള്‍ നിറഞ്ഞ സന്ധ്യയിലായിരുന്നു സ്ഥാനാരോഹണം. റോമില്‍ നിന്നുള്ള നിയമനപത്രം ബലി മധ്യേ വായിച്ചു. സഹമെത്രാനാകുള്ള സന്നദ്ധത ഡോ.ഡി.സെല്‍വരാജിനോട് തേടി.  സന്നദ്ധത അറിയിച്ച് സാഷ്ടാംഗ പ്രണാമം ചെയ്തതോടെ അഭിഷേക ചടങ്ങുകള്‍ തുടങ്ങി. പിന്നാലെ അധികാരചിഹ്നങ്ങള്‍ കൈമാറി. 

വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച് ബിഷപ് ഡോ ലിയോപോള്‍ദോ ജിറെല്ലി , സിബി സി ഐ പ്രസിഡന്റ്  ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് , തിരുവനന്തപുരം ലത്തീന്‍ അതിരൂപതാ ആര്‍ച്ച് ബിഷപ് ഡോ തോമസ് ജെ നെറ്റോ , വിവിധ സഭാ വിഭാഗങ്ങളില്‍ നിന്നുള്ള മെത്രാന്മാര്‍  തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. പുതിയ സഹമെത്രാനെ ആലിംഗനം ചെയ്തു. നൂറു കണക്കിന് വൈദികര്‍ ബലിയര്‍പ്പണത്തില്‍ പങ്കുചേര്‍ന്നു. 

1996 ല്‍ സ്ഥാപിതമായ രൂപതയുടെ ചരിത്രത്തിലെ രണ്ടാമത്തെ മെത്രാഭിഷേക ചടങ്ങുകളാണ് നടന്നത്. വലിയവിള  ഇടവകാംഗമായ ഡോ സെല്‍വരാജന്‍ 2011 മുതല്‍ രൂപതയുടെ ജുഡീഷ്യല്‍ വികാറായി സേവനമനുഷ്ഠിക്കുകയാണ്.  നിലവിലെ മെത്രാന്‍ ഡോ.വിന്‍സെന്റ് സാമുവല്‍ വിരമിക്കുകന്നതോടെ ഡോ.സെല്‍വരാജ് രൂപതയുടെ പുതിയ മെത്രാനാകും. 

 

neyyattinkara