മലബാറിലേക്ക് പുതിയ ട്രെയിന്‍: പരശുറാം എക്സ്പ്രസിൽ രണ്ട് ജനറല്‍ കോച്ചുകൂടി

മലബാറിലെ യാത്രാ ദുരിതം പരിഹരിക്കാന്‍ കണ്ണൂര്‍- ഷൊര്‍ണൂര്‍ റൂട്ടിലും പുതിയ ട്രെയിന്‍ സര്‍വീസ് അനുവദിച്ചു. നാല് ദിവസമാണ് ആഴ്ചയില്‍ ഈ ട്രെയിന്‍ സര്‍വീസ് നടത്തുന്നത്.

author-image
Anagha Rajeev
New Update
train 1
Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: ദുരിതം പേറി യാത്ര തുടര്‍ന്നിരുന്ന പരശുരാം എക്‌സ്പ്രസിന് രണ്ട് ജനറല്‍ കോച്ച് കൂടി അനുവദിച്ചു. ഇതോടെ യാത്രക്കാര്‍ നേരിടുന്ന ബുദ്ധിമുട്ടിന് താല്‍ക്കാലിക പരിഹാരമാകുമെന്നാണ് പ്രതീക്ഷ. സര്‍വീസ് നാഗര്‍കോവില്‍ വരെ എന്നത് കന്യാകുമാരിവരെയായി നീട്ടുകയും ചെയ്തു

 മലബാറിലെ യാത്രാ ദുരിതം പരിഹരിക്കാന്‍ കണ്ണൂര്‍- ഷൊര്‍ണൂര്‍ റൂട്ടിലും പുതിയ ട്രെയിന്‍ സര്‍വീസ് അനുവദിച്ചു. നാല് ദിവസമാണ് ആഴ്ചയില്‍ ഈ ട്രെയിന്‍ സര്‍വീസ് നടത്തുന്നത്. ആകെ 12 കോച്ചുകളുള്ള ഷൊര്‍ണൂര്‍ -കണ്ണൂര്‍ അണ്‍റിസര്‍വ്ഡ്  ട്രെയിന്‍ ചൊവ്വ്, ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളിലും  കണ്ണൂര്‍- ഷൊര്‍ണൂര്‍ ട്രെയിന്‍ ബുധന്‍,  വ്യാഴം,വെള്ളി, ശനി ദിവസങ്ങളിലും സര്‍വീസ് നടത്തും. 

വൈകിട്ട് 3.40 ന് ഷൊര്‍ണ്ണൂരില്‍ നിന്നും പുറപ്പെട്ട് 7.40 ന് കണ്ണൂരിലെത്തും.പരശുരാമില്‍ നാളെ മുതല്‍ മാറ്റം പ്രാബല്യത്തില്‍ വരും. 

train