/kalakaumudi/media/media_files/T3rLFHQ68avicAjBFVgE.jpeg)
തെങ്ങോട് ഗവർണ്മെന്റ് ഹൈസ്‌കൂളിൽ പുതുക്കിയ യൂണിഫോമിൽ
തൃക്കാക്കര: തൃക്കാക്കര നഗരസഭയിലെ ഇരുന്നൂറ്റി ഇരുപതോളം വിദ്യാർത്ഥികൾ പഠിക്കുന്ന തെങ്ങോട് ഗവണ്മെന്റ് ഹൈസ്‌കൂളിൽ 2024 ൽ യൂണിഫോം ഏകീകരണത്തിന്റെ ഭാഗമായി എല്ലാ വിദ്യാർത്ഥികൾക്കും പുതിയ യൂണിഫോം വിതരണം ചെയ്തു. ഇൻഫോപാർക്കിൽ പ്രവർത്തിക്കുന്ന ഐ.ബി.എം കമ്പനി ജീവനക്കാരും , ഇവർക്ക് പിന്തുണയുമായി വിവിധ കമ്പനികളിലെ ടെക്കികളും,കാക്കനാട് റെക്കാ ക്ലബ് എന്നിവരും കൈകോർത്തതോടെയാണ് പദ്ധതി വിജയിപ്പിക്കാനായത്.
ഐ.ബി.എം ജീവനക്കാരനും റെക്കാ ക്ലബ് പ്രതിനിധിയുമായ സന്തോഷ് മേലേകളത്തിൽ യൂണിഫോം വിതരണോദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ അനിത ജയചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.ചടങ്ങിൽ ഹെഡ്മിസ്ട്രെസ് ഇൻ ചാർജ് ജിഷ ജോസഫ്, മുൻ പ്രധാനാധ്യാപകൻ രാജു എൻ, സ്കൂൾ വികസനസമിതി ചെയർമാൻ കെ ജി ജയചന്ദ്രൻ, പി ടി എ പ്രതിനിധി ബിജി അബൂബക്കർ, ലിയോ ആളൂക്കാരൻ,സ്റ്റാഫ് സെക്രട്ടറി ശ്രീകാന്ത് എന്നിവർ പ്രസംഗിച്ചു.