/kalakaumudi/media/media_files/2026/02/10/gcc-event-09-2026-02-10-19-44-58.png)
മലപ്പുറം: കാക്കഞ്ചേരി കിന്‍ഫ്ര ടെക്‌നോ പാര്‍ക്കില്‍ ഗ്ലോബല്‍ കേപ്പബിലിറ്റി സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു. യു എ ഇ ആസ്ഥാനമായ എം.എസ്. ഹോള്‍ഡിഗ്‌സാണ് സെന്റര്‍ ആരംഭിച്ചത്. വടക്കന്‍ കേരളത്തിലെ ആദ്യ ഗ്ലോബല്‍ കേപ്പബിലിറ്റി സെന്ററാണിത്. സാങ്കേതികവിദ്യ, ധനകാര്യ ഗവേഷണംവികസനം എന്നിവ ഉള്‍പ്പെടുന്ന ആഗോള ബിസിനസ് പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യുന്ന കേന്ദ്രമാണ് പ്രവര്‍ത്തനമാരംഭിച്ചത്. എം.എസ് ഹോള്‍ഡിഗ്‌സിന്റെ രാജ്യാന്തര ബിസിനസകളുടെ വേദിയായി ഗ്ലോബല്‍ കേപ്പബിലിറ്റി സെന്റര്‍ മാറും.
കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാന്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ യുവജനങ്ങള്‍ക്ക് സ്വന്തം നാട്ടില്‍ അന്താരാഷ്ട്ര നിലവാരമുള്ള തൊഴിലവസരങ്ങള്‍ ലഭ്യമാകുന്നതിന് ഇത്തരം കേന്ദ്രങ്ങള്‍ സഹായകരമാണെന്ന് അദ്ദേഹം പറഞ്ഞു. മികച്ച വ്യവസായ സൗകര്യങ്ങളും മനുഷ്യവിഭവശേഷിയും കേരളത്തില്‍ ആഗോള സ്ഥാപനങ്ങള്‍ക്ക് അനുകൂലമായ അന്തരീക്ഷമൊരുക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
ഗ്ലോബല്‍ കേപ്പബിലിറ്റി സെന്റര്‍ മുഖേന കേരളത്തെ ആഗോള സേവന കേന്ദ്രമായി വികസിപ്പിക്കാനാണ എം.എസ്. ഹോള്‍ഡിഗ്‌സ് ലക്ഷ്യമിടുന്നത്. പ്രാദേശികമായി ലഭ്യമായ കഴിവുറ്റ പ്രൊഫഷണലുകളെ ആഗോള ബിസിനസ് പ്രവര്‍ത്തനങ്ങളുമായി ബന്ധിപ്പിക്കുന്നതാണ് കേന്ദ്രത്തിന്റെ പ്രധാന ദൗത്യം.
നിലവില്‍ ഏകദേശം 100 പേര്‍ക്ക് തൊഴില്‍ നല്‍കുന്ന ഏഇഇ, അടുത്ത അഞ്ച് വര്‍ഷത്തിനകം 2,000 ത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള പദ്ധതികളാണ് തയ്യാറാക്കുന്നത്. ഇതിലൂടെ നേരിട്ടും പരോക്ഷവുമായ തൊഴില്‍ സാധ്യതകള്‍ വര്‍ധിക്കുകയും പ്രദേശത്തിന്റെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ശക്തമാകുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി എം.എസ്. ഹോള്‍ഡിഗ്‌സ് സ്ഥാപകനും സിഇഒയുമായ മുഹമ്മദ് ഷഫീക്ക് പറഞ്ഞു. ആഗോള നിലവാരത്തിലുള്ള പരിശീലന പരിപാടികളുമായി സഹകരിച്ചാണ് ഏഇഇ പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോകുക എന്നും അദ്ദേഹം വ്യക്തമാക്കി. അന്താരാഷ്ട്ര പ്രോജക്ടുകളില്‍ പ്രാദേശിക പ്രൊഫഷണലുകള്‍ക്ക് നേരിട്ട് പ്രവര്‍ത്തിക്കാനുള്ള അവസരങ്ങള്‍ ഒരുക്കുന്നതിലൂടെ കേരളത്തിന്റെ വിജ്ഞാനാധിഷ്ഠിത സമ്പദ്വ്യവസ്ഥയ്ക്ക് ഈ സംരംഭം കൂടുതല്‍ ഊര്‍ജം നല്‍കുമെന്ന് വിലയിരുത്തപ്പെടുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
