/kalakaumudi/media/media_files/2024/12/31/I4Q6JjHetFVnBQSiXJLT.jpg)
കൊച്ചി: പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി മയക്ക് മരുന്നിനെതിരെ ശക്തമായ നടപടികളുമായി എക്സൈസ് - പോലീസ് - എൻ. സി. ബി സംഘത്തിൻ്റെ സംയുക്ത മിന്നൽ പരിശോധന നടത്തി. പ്രത്യേക ടീമുകളായി തിരിഞ്ഞ് കൊച്ചി നഗരത്തിലെ വിവിധ ലോഡ്ജുകൾ, ഹോസ്റ്റലുകൾ, സ്പാകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവങ്ങളിൽ നടത്തിയ പരിശോധനയിൽ മൂന്ന് പേര് പിടിയിലായി.എറണാകുളം എക്സൈസ് റെയിഞ്ച് ഇൻസ്പെക്ട്റും, കൊച്ചി സിറ്റി ഡാൻസാഫ് സംഘവും എൻ.സി.ബി സ്പെഷ്യൽ ടീമും ചേർന്ന് എറണാകുളം നോർത്ത്, സൗത്ത്, ഇടപ്പള്ളി ഭാഗങ്ങളിലെ ലോഡ്ജുകളിൽ പരിശോധന നടത്തിയതിൽ നിന്നും ഇടപ്പള്ളി അൽ അമീൻ പബ്ലിക്ക് സൂകൂളിന് മുൻവശത്ത് കീ പീസ് ഹോട്ടലിലെ 3 -ാം നിലയിലെ 317 നമ്പർ റൂമിൽ നിന്നും 560 ഗ്രാം ചരസ്, 190 ഗ്രാം ഹൈബ്രിഡ് ഗഞ്ചാവ് 52 ഗ്രാം ഉണങ്ങിയ ഗഞ്ചാവ് എന്നിവയുമായി പറവൂർ മൂത്തകുന്നം സ്വദേശി ഫാബിൻ ഫ്രാൻസിസ് (27) എന്ന ആളെ പിടികൂടി. തുടർന്ന് എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ നടത്തിയ സംയുക്ത പരിശോധനയിൽ നാല് കിലോ ഗ്രാം ഗഞ്ചാവുമായി വെസ്റ്റ് ബംഗാൾ മുർഷിദാബാദ് സ്വദേശി അബ്ദുൽ ഹമീദ് വിശ്വാസ് (41) നെ പിടികൂടി.കാക്കനാട് ഇൻഫോപാർക്ക് ഭാഗത്തെ സ്വകാര്യ അപ്പാർട്ട്മെൻ്റിൽ നടത്തിയ പരിശോധനയിൽ 52 ഗ്രാം കഞ്ചാവുമായി കാക്കനാട് തേങ്ങോട് സ്വദേശി ശ്രീരംഞ്ജ് (24) നെയും പിടികൂടി.